തൃശ്ശൂര്‍: തൃശൂര്‍ ഉള്‍പ്പടെയുള്ള കേരളത്തിലെ മൂന്ന് ലോക്സഭാ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ ആദ്യ ഘട്ടത്തില്‍ തന്നെ പ്രഖ്യാപിക്കാന്‍ ഒരുങ്ങി ബിജെപി. സ്ഥാനാര്‍ഥി പ്രഖ്യാപനം അടുത്തയാഴ്ചയുണ്ടായേക്കും. ഒന്നാംഘട്ട പട്ടികയില്‍ തന്നെ ബിജെപിക്ക് പ്രതീക്ഷയുള്ള തൃശ്ശൂരില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് ജില്ലാ നേതൃത്വത്തിന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. വിജയസാധ്യത ഏറ്റവും കൂടുതല്‍ കല്പിക്കപ്പെടുന്ന മൂന്നെണ്ണത്തിലാകും അടുത്തയാഴ്ചയോടെ പ്രഖ്യാപനമുണ്ടാവുക.
അതേസമയം, ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ സുരേഷ് ഗോപി തൃശൂരില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. സുരേഷ് ഗോപി ബൂത്ത് ഭാരവാഹികളെ നേരില്‍ കണ്ട് പ്രവര്‍ത്തനം ആരംഭിച്ചത് കഴിഞ്ഞദിവസമാണ്.
also read- ഉദ്ഘാടനത്തിനൊരുങ്ങി അബുദാബിയിലെ ഹിന്ദുക്ഷേത്രം; ഈ മാസം 14ന് പ്രധാനമന്ത്രി മോദി ഭക്തര്‍ക്ക് സമര്‍പ്പിക്കും
ദേശീയതലത്തില്‍ പ്രഖ്യാപിക്കപ്പെടുന്ന ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലാണ് തൃശ്ശൂരും ഉള്‍പ്പെടുക. കുറഞ്ഞത് അഞ്ചു മണ്ഡലത്തിലെങ്കിലും കേരളത്തില്‍ വിജയം നേടുമെന്നാണ് ബിജെപിയുടെ അവകാശവാദം.
Discussion about this post