മുംബൈ: മഹാരാഷ്ട്രയില്‍ സന്ദര്‍ശനം നടത്തുന്നതിന് മുന്നോടിയായി കൊണ്ടുവന്ന കടുത്ത നിയന്ത്രണങ്ങളെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംഎല്‍എ പ്രണീതി ഷിന്‍ഡെ. പ്രധാനമന്ത്രി മോഡിയുടെ സന്ദര്‍ശനം അടിയന്തരാവസ്ഥയ്ക്ക് തുല്യമാണ്. നിയന്ത്രണങ്ങള്‍ ജനാധിപത്യത്തെ കൊലചെയ്യുന്നതിന് തുല്ല്യമാണെന്നും പ്രണീതി ഷിന്‍ഡെ ആരോപിച്ചു. സൊലാപൂരിലാണ് മോഡി സന്ദര്‍ശനം നടത്തുക.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കേബിള്‍ ടിവി കണക്ഷന്‍ അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികള്‍ ജനാധിപത്യ വിരുദ്ധമാണെന്ന് പ്രണീതി ചൂണ്ടിക്കാട്ടി. ഇതുമൂലം സൊലാപൂരില്‍ ജനാധിപത്യം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു.
സൊലാപൂരിലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് മൂന്ന് തവണയാണ് സുരക്ഷാ കാരണങ്ങളെ ചൊല്ലി റൂട്ട് മാറ്റിയത്. ലോക്‌സഭാ സമ്മേളനത്തെ തുടര്‍ന്നായിരുന്നു ഇത്. വികസന പദ്ധതികള്‍ക്ക് തുടക്കമിടാനാണ് മോഡി സൊലാപൂര്‍ സന്ദര്‍ശിക്കുന്നത്.