തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പ്രതിഷേധ കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം. പ്രതിഷേധവുമായി ബന്ധപ്പെട്ട് കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം.
പൊതുമുതല്‍ നശിപ്പിച്ചു, പോലീസിനെ ആക്രമിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തപ്പെട്ട് അറസ്റ്റിലായി ഒന്‍പതാം ദിവസമാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.
ALSO READ കാസര്‍കോട് തെരുവ് നായയുടെ ആക്രമണം: ഒന്നര വയസുകാരനടക്കം നാല് കുട്ടികള്‍ക്ക് കടിയേറ്റു
ഇതോടെ സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ മൂന്ന് കേസുകളിലും രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചിരിക്കുകയാണ്. അതേസമയം, ഡിജിപി ഓഫീസ് മാര്‍ച്ച് കേസിലെ ജാമ്യാപേക്ഷ ഉടന്‍ പരിഗണിക്കും. ഇതില്‍ കൂടി ജാമ്യം ലഭിച്ചാല്‍ രാഹുല്‍ ജയില്‍മോചിതനാകും.