തൃശ്ശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ സുരേഷ് ഗോപി തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കഴിഞ്ഞ തവണ സുരേഷ് ഗോപി തോറ്റിട്ടും തൃശ്ശൂരിലെ ജനങ്ങള്‍ക്കൊപ്പം നിന്നു. ടിഎന്‍ പ്രതാപന്‍ ജനത്തിനായി ഒന്നും ചെയ്തില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ തോറ്റ സുരേഷ് ഗോപി എല്ലാ ശക്തിയുമെടുത്ത് ജനങ്ങളെ സഹായിച്ചുവെന്നും, അതുകൊണ്ട് തന്നെ ഇക്കുറി തൃശ്ശൂരില്‍ മികച്ച മുന്നേറ്റമുണ്ടാകുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
തൃശ്ശൂരില്‍ ക്രൈസ്തവര്‍ ബിജെപിയെ പിന്തുണക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, മൂന്നാം വട്ടവും മോദി പ്രധാനമന്ത്രിയാകുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
Discussion about this post