കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ആദ്യ റൗണ്ട് എണ്ണിയപ്പോള്‍ വളരെ കുറവ് വോട്ടുമായി ബിജെപി സ്ഥാനാര്‍ത്ഥി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ കുതിക്കുമ്പോള്‍ ബിജെപി ചിത്രത്തില്‍ പോലുമില്ല. ആദ്യ റൗണ്ടില്‍ 500ലും താഴെ വോട്ട് മാത്രമാണ് ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് ലഭിച്ചത്.
അയ്യാരിരത്തിലേറെ വോട്ടുമായി യുഡിഎഫ് വമ്പന്‍ കുതിപ്പാണ് ആദ്യ റൗണ്ടില്‍ കാഴ്ചവെച്ചത്. 2500ലേറെ വോട്ടുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസും പിന്നിലാണ്.