രാജ്യത്തിന്റെ പേര് ഇന്ത്യ എന്നതിന് പകരം ഭാരത് എന്നാക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ പുകയുന്നതിനിടെ അഭിപ്രായം പങ്കിട്ട നടൻ ഉണ്ണി മുകുന്ദന്റെ സോഷ്യൽ മീഡിയ കുറിപ്പ് വൈറൽ. രാജ്യത്തിന്റെ പേര് ഭാരതം എന്നാക്കുന്നതിനായി കാത്തിരിക്കുകയാണെന്നാണ് ഉണ്ണി മുകുന്ദൻ ദേശീയ മാധ്യമങ്ങളിൽ വന്ന വാർത്തയുടെ സ്‌ക്രീൻ ഷോട്ട് പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
‘കാത്തിരിക്കാൻ വയ്യ’ എന്നായിരുന്നു ഉണ്ണി കുറിച്ചത്. അതേസമയം, പോസ്റ്റിനെ പിന്തുണച്ചും എതിർത്തും നിരവധി കമന്റുകളും എത്തുന്നുണ്ട്. ഇന്ത്യ മാറ്റി ‘ഭാരതം’ എന്നാക്കാൻ കേന്ദ്രം നീക്കം നടത്തുന്നതിനിടെ വിഷയം വലിയ വിവാദങ്ങൾ സൃഷ്ടിക്കുകയാണ്. കോൺഗ്ര് അടക്കമുള്ള പാർട്ടികൾ എതിർപ്പ് അറിയിച്ച് കഴിഞ്#ു.
കേന്ദ്ര സർക്കാർ ഭരണഘടനയിൽ നിന്ന് ഇന്ത്യ എന്ന വാക്ക് ഒഴിവാക്കി പകരം ഭാരത് എന്ന് ഉപയോഗിക്കാൻ ആലോചിക്കുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പാർലമെന്റ് പ്രത്യേക സമ്മേളനത്തിൽ ഇതുസംബന്ധിച്ച ബിൽ അവതരിപ്പിച്ചേക്കുമെന്നും വിവരമുണ്ട്. സെപ്തംബർ 18 മുതൽ 22 വരെയാണ് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചിരിക്കുന്നത്.
ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാർക്കുള്ള ക്ഷണക്കത്തിൽ ‘ഇന്ത്യൻ രാഷ്ട്രപതി’ എന്നതിനു പകരമായി ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നു രേഖപ്പെടുത്തിയതോടെയാണ് സംഭവം വലിയ ചർച്ചയായത്. സെപ്റ്റംബർ ഒൻപതിന് നടക്കുന്ന അത്താഴവിരുന്നിലേക്കുള്ള ക്ഷണക്കത്തിലാണ് പ്രസിഡന്റ് ഓഫ് ഭാരത് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇത്തരത്തിൽ ഔദ്യോഗിക രേഖകളിൽ രാഷ്ട്രപതിയുടെ പേര് ആദ്യമായാണ് ഉപയോഗിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇൻഡോനേഷ്യൻ സന്ദർശനവുമായി ബന്ധപ്പെട്ട കുറിപ്പിലും ഭാരത് എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രൈം മിനിസ്റ്റർ ഓഫ് ഭാരത് എന്നാണ് പ്രധാനമന്ത്രിയെ വിശേഷിപ്പിച്ചിരിക്കുന്നതും.
Discussion about this post