പമ്പ: പോലീസ് യൂണിഫോം ആര്‍ക്കും നല്‍കിയിട്ടില്ല, യുവതികള്‍ക്ക് ഹെല്‍മറ്റ് നല്‍കിയത് ചട്ടലംഘനമല്ല ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ആരോപണങ്ങള്‍ തള്ളി ഐജി ശ്രീജിത്ത് രംഗത്ത്.
‘പോലീസിന്റെ സന്നാഹങ്ങളുമായാണ് യുവതികള്‍ മല കയറിയിരിക്കുന്നത്. ഗുരുതരമായ തെറ്റാണ് ഐജി ശ്രീജിത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. പോലീസ് ആക്ഷന്‍ സെക്ഷന്‍ 43 ഐജി ശ്രീജിത്തിന് അറിയില്ലെന്നാണോ?’എന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്.
പോലീസിന്റെ വേഷങ്ങളോ ചിഹ്നങ്ങളോ ആയുധങ്ങളോ മറ്റാര്‍ക്കും കൈമാറാന്‍ പാടില്ലെന്നാണ് സെക്ഷന്‍ 43 ല്‍ പറഞ്ഞിരിക്കുന്നത്. പോലീസിന്റെ വേഷവും ഷീല്‍ഡും ശബരിമലയുടെ ആചാരലംഘനത്തിന് ഇറങ്ങിപ്പുറപ്പെട്ട യുവതികള്‍ക്ക് നല്‍കിയത് ഗുരുതരമായ ചട്ടലംഘനമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Discussion about this post