തിരുവനന്തപുരം: അങ്ങനെ ഭയപ്പെടുത്താന്‍ കഴിയുന്ന ആളല്ല പിണറായി, മുഖ്യമന്ത്രി പിണറായി വിജയനെ ഐപിഎസുകാരന് തോക്കെടുത്ത് വിരട്ടിയെന്ന ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്റെ ആക്ഷേപം തള്ളി സിപിഎം. ‘അങ്ങനെ ഭയപ്പെടുത്താന്‍ കഴിയുന്ന ആളല്ല പിണറായി. കമഴ്ന്നുകിടന്ന പിണറായിയെ അനക്കാന്‍ പോലും പോലീസിനായില്ല. എന്നിട്ടല്ലേ’ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പറഞ്ഞു.
also read; തദ്ദേശ വാര്‍ഡ് ഉപതെരഞ്ഞെടുപ്പ്; 16 വാര്‍ഡുകള്‍ നേടി യുഡിഎഫിന് മികച്ച വിജയം
പണ്ട് കൊലക്കേസില്‍ അറസ്റ്റിലായ ആളെ ബലംപ്രയോഗിച്ചു മോചിപ്പിക്കാന്‍ ചെന്ന പിണറായി, ഒരു യുവ ഐപിഎസ് ഓഫിസര്‍ തോക്കെടുത്തപ്പോള്‍ 15 മിനിറ്റിനകം വീട്ടില്‍പോയി വസ്ത്രം മാറി വന്ന കാര്യമറിയാമെന്നാണ് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.
താന്‍ ആരാണെന്നു ഗവര്‍ണര്‍ക്കു ശരിക്കറിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഭരണഘടനാത്തകര്‍ച്ച സൃഷ്ടിക്കാനുള്ള സിപിഎമ്മിന്റെ ശ്രമമാണ് നടക്കുന്നത്. ധൈര്യമുണ്ടെങ്കില്‍ രാജ്ഭവനിലേക്കു തള്ളിക്കയറാനും തന്നെ റോഡില്‍വച്ചു കൈകാര്യം ചെയ്യാനും ഗവര്‍ണര്‍ വെല്ലുവിളിച്ചിരുന്നു.
Discussion about this post