ന്യൂഡല്‍ഹി: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കേന്ദ്രം അധികാരത്തില്‍ എത്തിയാല്‍ നിലവിലെ ജിഎസ്ടി റദ്ധക്കി പരിഷ്കരണത്തോടു കൂടി ജിഎസ്ടി ടു നടപ്പിലാക്കുമെന്ന് കോണ്‍ഗ്രസ്. എഐസിസിയുടെ പ്രസ്സ് കോണ്‍ഫറന്‍സില്‍ പഞ്ചാബ് ധനമന്ത്രി മന്‍പ്രീത് ബാദലാണ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.
വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയില്‍ ജിഎസ്ടി -2 ഉള്‍പ്പെടുത്തുമെന്നും പെട്രോള്‍ ഉള്‍പ്പടെയുളളവയെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരുമെന്നും മന്‍പ്രീദ് ബാദല്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ ജിഎസ്ടിയെ (ചരക്ക് സേവന നികുതി) ഗബ്ബര്‍ സിങ് ടാക്സ് എന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു.
ലോകത്ത് ചരക്ക് സേവന നികുതി നന്നായി നടപ്പാക്കിയ രാജ്യങ്ങളിലെ സംവിധാനത്തെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതേയില്ല. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നികുതി വെട്ടിക്കുറയ്ക്കുന്നത് കേടു തീര്‍ക്കല്‍ മാത്രമാണെന്നും മന്‍പ്രീത് ബാദല്‍ ചൂണ്ടിക്കാട്ടി.
Discussion about this post