തിരുവനന്തപുരം: അയ്യപ്പ കര്‍മ്മസമിതിയുടെ ബിജെപി പിന്തുണയോടെയുള്ള അയ്യപ്പജ്യോതിയില്‍ നിന്ന് എന്‍ഡിഎയുടെ ഘടകകക്ഷിയായ ബിഡിജെഎസ് വിട്ടു നിന്നു. എന്‍എസ്എസ് വിട്ടു നിന്നതിനൊപ്പം ബിഡിജെഎസ് നേതാക്കളും പരിപാടിയില്‍ നിന്നും വിട്ടു നിന്നു. തുഷാര്‍ വെള്ളാപ്പള്ളി അടക്കമുള്ള ബിഡിജെഎസ് നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തില്ല.
അയ്യപ്പജ്യോതിയില്‍ പങ്കെടുക്കുന്നവര്‍ക്ക് എസ്എന്‍ഡിപിയില്‍ ഇടമുണ്ടാകില്ലെന്ന് വെള്ളാപ്പള്ളി നടേശന് വ്യക്തമാക്കിയിരുന്നു. ഇതാണ് തുഷാറിനെ മാറ്റി നിര്‍ത്തിയതെന്നാണ് സൂചന. അയ്യപ്പജ്യോതിയില്‍ പങ്കെടുക്കുമെന്നായിരുന്നു നേരത്തെ തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചത്.
ഇന്നലെ വൈകുന്നേരത്തോടെയാണ് അയ്യപ്പജ്യോതി നടന്നത്. സര്‍ക്കാര്‍ നടത്തുന്ന വനിത മതിലിന് ബദലായാണ് അയ്യപ്പ കര്‍മ്മസമിതി അയ്യപ്പജ്യോതി സംഘടിപ്പിച്ചത്.
Discussion about this post