ആരെയും കബളിപ്പിച്ചില്ല, പറഞ്ഞ വാക്ക് പാലിച്ച് രാഹുല്‍; കര്‍ഷകരുടെ കടം മുഖ്യമന്ത്രി കമല്‍നാഥ് എഴുതിത്തള്ളി, അധികാരത്തിലേറി ആദ്യ നടപടിയ്ക്ക് കൈയ്യടിച്ച് സമൂഹമാധ്യമങ്ങള്‍

ഇന്ന് ഉച്ചതിരിഞ്ഞ് ഭോപാലില്‍ ജംബോരി മൈതാനത്തുവെച്ചായിരുന്നു കമല്‍നാഥിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്.

ന്യൂഡല്‍ഹി: ആരെയും കബളിപ്പിക്കാതെയും വഞ്ചിക്കാതെയും പറഞ്ഞ വാക്ക് പാലിച്ച് രാഹുല്‍ ഗാന്ധി. മുഖ്യമന്ത്രിയായി കമല്‍നാഥ് അധികാരത്തിലേറിയതിനു തൊട്ടു പിന്നാലെ മുഖ്യമന്ത്രി കമല്‍നാഥ് കര്‍ഷകരുടെ കടം എഴുതി തള്ളി. 15 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസ് മധ്യപ്രദേശില്‍ ബിജെപിയെ തൂത്തെറിഞ്ഞ് അധികാരത്തിലേറിയത്.

ഇന്ന് ഉച്ചതിരിഞ്ഞ് ഭോപാലില്‍ ജംബോരി മൈതാനത്തുവെച്ചായിരുന്നു കമല്‍നാഥിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. ചടങ്ങില്‍ പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്തു. അധികാരമേറ്റുള്ള ആദ്യ നടപടിയായാണ് കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുന്നതിനുള്ള ഫയലില്‍ കമല്‍നാഥ് ഒപ്പിട്ടത്. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രധാന വാഗ്ദാനമാണ് ഇതിലൂടെ നടപ്പായത്.

ജനങ്ങളെ ഒരിക്കലും കബളിപ്പിക്കില്ലെന്ന് രാഹുല്‍ വാഗ്ദാനം നല്‍കിയിരുന്നു. രാജസ്ഥാന്‍ മുഖ്യമന്ത്രിയായി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രിയായി സച്ചിന്‍ പൈലറ്റും രാവിലെ സത്യപ്രതിജ്ഞ ചെയ്തു. ചരിത്രപ്രസിദ്ധമായ ആല്‍ബര്‍ട്ട് ഹാളില്‍ നേതാക്കന്മാരെയും പ്രവര്‍ത്തകരെയും സാക്ഷിയാക്കിയായിരുന്നു ചടങ്ങ്.

Exit mobile version