തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ സമനില തെറ്റിയ നിലയിലാണ് ബിജെപി. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ ബിജെപിയുടെ കനത്തപരാജയം പാര്‍ട്ടിയെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. പരാജയത്തെ കുറിച്ച് കൃത്യമായി പ്രതികരിക്കാന്‍ പോലും സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ തയ്യാറായിട്ടില്ല.
ശബരിമല വിഷയത്തിലുള്ള സമരം പൊളിഞ്ഞതും ബിജെപിക്ക് സംസ്ഥാനത്ത് കനത്ത തിരിച്ചടിയുണ്ടാക്കി. ഇതിനിടെയാണ് പാര്‍ട്ടിയെ വെട്ടിലാക്കി സംസ്ഥാനത്തെ വിഭാഗീയതും മറനീക്കി പുറത്തുവന്നിരിക്കുന്നത്.
കുമ്മനം രാജശേഖരന്‍ തിരിച്ചു വരുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കുമ്മനത്തോട് പോയി ചോദിക്കാനാണ് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള പ്രതികരിച്ചത്. ഇതിലൂടെ പാര്‍ട്ടിയുടെ വിഭാഗീയത വീണ്ടും മറനീക്കി പുറത്തു വന്നിരിക്കുകയാണ്.
ശബരിമല വിഷയത്തിലും തുടര്‍ന്നുള്ള പാര്‍ട്ടി തീരുമാനങ്ങളിലും ഒന്നും കൃത്യമായ വ്യക്തതയില്ലാതെയാണ് പാര്‍ട്ടിയുടെ സംസ്ഥാന തലവന്‍ മാധ്യമങ്ങളോട് സംസാരിച്ചത്.
Discussion about this post