ന്യൂ ഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ണായക യോഗം ഇന്ന് ചേരും. ഡല്‍ഹി യില്‍ ചേരുന്ന യോഗത്തില്‍ എംപിമാരും നേതാക്കളും പങ്കെടുക്കും.
ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികളാണ് ചര്‍ച്ച ചെയ്യുക. പാര്‍ട്ടിയുടെ ഭാവി പരിപാടികളും യോഗത്തില്‍ ആസൂത്രണം ചെയ്യും. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കലും യോഗത്തിന്റെ അജന്‍ഡയിലുണ്ട്. സംഘടനാ ചുമതലയുള്ള പ്രധാന നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കുന്ന യോഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും.
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയാണ് ബി ജെ പി ഏറ്റുവാങ്ങിയത്. മൂന്നു സുപ്രധാന സംസ്ഥാനങ്ങളില്‍ ബി ജെ പി സമാനതകളില്ലാത്ത തോല്‍വിയാണ് നേരിട്ടത്. 2014 ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി കേന്ദ്ര സര്‍ക്കാരിന്റെ ചുക്കാന്‍ പിടിക്കാന്‍ തുടങ്ങിയതിന് ശേഷം ബി ജെ പി നേരിടുന്ന ഏറ്റവും വലിയ തോല്‍വിയായിരിക്കുമിതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരിത്തല്‍.
കാര്‍ഷിക മേഘലയിലെ പ്രതിസന്ധി,ഇന്ധന വിലകയറ്റം , സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പിഴവുകള്‍, ജനങ്ങളുടെ മടുപ്പ് തുടങ്ങിയ വിഷയങ്ങളെ വിലയിരുത്തും.