രാജ്യത്തെ എട്ടു നിയമസഭകളില്‍ സിപിഎം എംഎല്‍എമാര്‍; ഹിന്ദി ഹൃദയഭൂമിയിലും ചെങ്കൊടിയുടെ വിജയഗാഥ

രാജസ്ഥാനില്‍ രണ്ടു മണ്ഡലങ്ങളില്‍ കൂടി വിജയിച്ചതോടെ സിപിഎമ്മിന് രാജ്യത്തെ എട്ടു നിയമസഭകളില്‍ പ്രാതിനിധ്യമായി

കൊച്ചി: ഇടതുപക്ഷത്തിന്റെ ശക്തി രാജ്യമൊന്നാകെ പടരുകയാണ്, കേരളവും ബംഗാളും ത്രിപുരയും മാത്രമാണ് സിപിഎമ്മിന്റെ തട്ടകമെന്ന പൊതുധാരണയെ തിരുത്തിക്കുറിച്ചിരിക്കുകയാണ് ഹിന്ദി ഹൃദയഭൂമിയിലെ ജനവിധി. രാജസ്ഥാനില്‍ രണ്ടു മണ്ഡലങ്ങളില്‍ കൂടി വിജയിച്ചതോടെ സിപിഎമ്മിന് രാജ്യത്തെ എട്ടു നിയമസഭകളില്‍ പ്രാതിനിധ്യമായി. പിരിച്ചുവിട്ട ജമ്മു കശ്മീര്‍ നിയമസഭയിലെ അടക്കം കണക്കാണിത്.

വിവിധ സംസ്ഥാന നിയമസഭകളില്‍ സിപിഎമ്മിന്റെ പ്രതിനിധികളായി ആകെ 110 അംഗങ്ങളാണുള്ളത്. കേരളം, ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് എംഎല്‍എമാര്‍ കൂടുതല്‍. കേരളത്തില്‍ 62 പേരും പശ്ചിമ ബംഗാളില്‍ 26 പേരും ത്രിപുരയില്‍ 16 പേരും നിയമസഭകളില്‍ പാര്‍ട്ടിയെ പ്രതിനിധീകരിയ്ക്കുന്നു.

ഇതിനു പുറമേ ഇപ്പോള്‍ രാജസ്ഥാനില്‍ ജയിച്ച രണ്ടുപേരും ഹിമാചല്‍പ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ സംസ്ഥാനങ്ങളില്‍ ഓരോ അംഗങ്ങളും സിപിഎമ്മില്‍ നിന്നുണ്ട്. രാജസ്ഥാനിലെ വിജയത്തിലൂടെ പാര്‍ട്ടിയ്ക്ക് ഒരു ഇടവേളയ്ക്കു ശേഷമാണ് ഹിന്ദി മേഖലയില്‍ നിയമസഭാ പ്രാതിനിധ്യം ലഭിയ്ക്കുന്നത്.

Exit mobile version