മൂവാറ്റുപുഴ: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ രാഷ്ട്രീയവത്ക്ക രിക്കരുതെന്നും ബിജെപി അതിന് ശ്രമിച്ചാല്‍ കനത്ത തിരിച്ചടി ലഭിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പാമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രൂവറി-ഡിസ്റ്റിലറി അനുമതി റദ്ദാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് തട്ടിപ്പാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. വിവാദം മൂലം അനുമതി റദ്ദാക്കുന്നുവെന്ന ഉത്തരവ് വ്യവസായികളെ സഹായിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.