കൊച്ചി: പോലീസ് നടപടിക്കെതിരെ കോടതിയില്‍ പോയി പഴി കേട്ട ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ ട്രോളി എംബി രാജേഷ് എംപി. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്ന് പ്രചരിപ്പിച്ചവരുടെ നേതാവിന് തന്നെ സര്‍ക്കാരിലേക്ക് 25,000 രൂപ അടക്കേണ്ടി വന്നിരിക്കുന്നു. ഇതാണ് കാവ്യനീതിയെന്ന് അദ്ദേഹം പരിഹസിച്ചു. ചാനലുകളില്‍ വന്നിരുന്ന് പ്രേക്ഷകരുടെ സമയം മെനക്കെടുത്തുന്നതിന് പിഴയിട്ടിരുന്നെങ്കില്‍ ചാനലുകള്‍ക്കും ഒരു വരുമാനമാവുമായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു.
ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ കാണിക്കയിടരുതെന്ന് പ്രസംഗിച്ചപ്പോള്‍ ഇത്ര പെട്ടെന്ന് വരമ്പത്ത് തന്നെ കൂലി കിട്ടുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ഭണ്ഡാരത്തിലിടാനായി മാറ്റിവച്ച തുക ഇനി സര്‍ക്കാരിലേക്കടക്കാമെന്നും എംബി രാജേഷ് പറഞ്ഞു.
പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്ന് പ്രചരിപ്പിച്ചവരുടെ നേതാവിന് തന്നെ സര്‍ക്കാരിലേക്ക് 25,000 രൂപ അടക്കേണ്ടി വന്നിരിക്കുന്നു. ഇതാണ് കാവ്യനീതി. ഹൈക്കോടതിയില്‍ അനാവശ്യവാദങ്ങള്‍ ഉയര്‍ത്തി കോടതിയുടെ സമയം മെനക്കെടുത്തിയതിനാണ് പിഴ. ചാനലുകളില്‍ വന്നിരുന്ന്‌പ്രേക്ഷകരുടെ സമയം മെനക്കെടുത്തുന്നതിനും അനാവശ്യ വാദങ്ങള്‍ ഉയര്‍ത്തുന്നതിനും പിഴയിട്ടിരുന്നെങ്കില്‍ ചാനലുകള്‍ക്കും ഒരു നല്ല വരുമാനമാവുമായിരുന്നു. ഇനിയും അത് ആലോചിക്കാവുന്നതാണെന്നും എംബി രാജേഷ് പറഞ്ഞു.
ഹൈക്കോടതിയോട് മാത്രമല്ല അയ്യപ്പഭക്തരോടും പൊതുസമൂഹത്തോടും മാപ്പു പറയാന്‍ ശോഭാ സുരേന്ദ്രന്‍ തയ്യാറാകണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും പറഞ്ഞിരുന്നു.
ശോഭ സുരേന്ദ്രന്‍ താന്‍ ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞിട്ടിലെന്ന് ഒരു ചാനലില്‍ പറയുന്നത് കേട്ടു. ഇനി ഹര്‍ജിയേ നല്‍കിയിട്ടില്ലെന്ന് വരെ പറഞ്ഞേക്കാമെന്നും കടകംപള്ളി പരിഹസിച്ചിരുന്നു.
വികൃതമായ ആരോപണങ്ങള്‍ എന്നാണു ശോഭ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയെ കുറിച്ച് ഹൈക്കോടതി വിലയിരുത്തിയത്. പബ്ലിസിറ്റി സ്റ്റണ്ട് നടത്താനും വിലകുറഞ്ഞ പ്രശസ്തിക്കും വേണ്ടി കോടതിയെ ഉപയോഗിക്കരുതെന്ന വിമര്‍ശനം നിസ്സാരമല്ല.
ശബരിമല വിഷയത്തില്‍ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട ഹരജിയില്‍, വാസ്തവവിരുദ്ധമായ പരമാര്‍ശങ്ങള്‍ ഉണ്ടായിരുന്നതാണ് ഹൈക്കോടതി വിമര്‍ശനത്തിന് കാരണമെന്നാണ് സൂചന.
Discussion about this post