അഹമ്മദാബാദ്: രാഷ്ട്രീയ ചേരിമാറ്റത്തിലൂടെ വീണ്ടും അമ്പരപ്പിച്ച് ബിജെപി മുന്‍മന്ത്രി സുന്ദര്‍ സിംഗ് ചൗഹാന്. ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തിയ മുതിര്‍ന്ന നേതാവ് രണ്ടു ദിവസത്തിനു ശേഷം വീണ്ടും ബിജെപിയില്‍ തിരിച്ചെത്തിയത് രസകരമായ വാര്‍ത്തയായി.
ഗുജറാത്ത് മുന്‍ സാമൂഹികനീതി വകുപ്പ് മന്ത്രിയും മഹംബ്ദാബാദ് എംഎല്‍എയുമായ സുന്ദര്‍ സിംഗ് ചൗഹാനാണ് രണ്ടു ദിവസത്തെ കൂറുമാറ്റത്തിനു ശേഷം സ്വന്തം പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്. നാലു പ്രാവശ്യം ഹംബ്ദാബാദില് നിന്നും വിജയിച്ച എംഎല്‍എ കൂടിയാണ് ചൗഹാന്.
ബിജെപിയുടെ കൃഷി നയത്തില്‍ പ്രതിഷേധിച്ചു പാര്‍ട്ടി വിടുന്നെന്ന പ്രഖ്യാപിച്ചായിരുന്നു ചൗഹാന് കോണ്‍ഗ്രസിലേയ്ക്ക് ചേക്കേറിയത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. എന്നാല്‍ ദിവസങ്ങള്‍ക്കകം തന്നെ ചൗഹന് ബിജെപിയില്‍ തിരിച്ചെത്തി. അതേസമയം തെരഞ്ഞെടുപ്പിനു മുമ്പ് ചാക്കിട്ടുപിടുത്തം സജീവമാക്കിയ ഇരുപാര്‍ട്ടികളും ഇതോടെ കൂടുതല്‍ ജാഗ്രതയിലായി.
Discussion about this post