കൊട്ടാരക്കര: തനിക്ക് കടുത്ത ആര്യോഗ്യ പ്രശ്നങ്ങളുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്.കൂടാതെ ഇന്നലെ രാത്രി കോഴിക്കോട് നിന്ന് കൊട്ടാരക്കരയിലേക്ക് കൊണ്ട് വരാന്‍ ശ്രമിച്ചുവെന്നും ശക്തമായി പ്രതികരിച്ചത് കൊണ്ടാണ് ആ യാത്ര നടക്കാതെ പോയതെന്നും സുരേന്ദ്രന് പറഞ്ഞു. അപായപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു
ചൊവാഴ്ച രാവിലെ എട്ട് മണിയോടെയാണ് തൃശൂര്‍ ജയിലില്‍ നിന്ന് കെ സുരേന്ദ്രനെ കൊട്ടാരക്കര സബ്ജയിലേക്ക് കൊണ്ടുപോയത്. ആരോഗ്യാവസ്ഥ കണക്കിലെടുത്ത് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന സുരേന്ദ്രന്റെ ആവശ്യം പരിഗണിച്ച് വൈകീട്ടോടു കൂടി സുരേന്ദ്രനെ അങ്ങോട്ട് മാറ്റും.
റിമാന്‍ഡില്‍ കഴിയുന്ന സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ പത്തനംതിട്ട കോടതി നാളെ വാദം കേള്‍ക്കും. ചിത്തിര ആട്ടവിശേഷ ദിവസം സന്നിധാനത്ത് 52 വയസുകാരിയെ ആക്രമിച്ച കേസിലെ ഗൂഢലോചനയുമായി ബന്ധപ്പെട്ടാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്.
Discussion about this post