തിരുവനന്തപുരം: തനിക്കെതിരെ വിവാദങ്ങള്‍ ഉയര്‍ത്തി തന്റെ രാജി ആവശ്യപ്പെട്ട മുസ്‌ലീം ലീഗിന് മറുപടിയുമായി മന്ത്രി കെടി ജലീല്‍. രാജി ആവശ്യപ്പെടാന്‍ തന്നെ മന്ത്രിയാക്കിയത് പാണക്കാട്ടു നിന്നല്ലെന്ന് ജലീല്‍ തുറന്നടിച്ചു. തന്നെ സംരക്ഷിക്കുന്നത് സിപിഎമ്മാണെന്ന് കരിങ്കൊടികാട്ടിയവര്‍ ഓര്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
കറുത്ത കൊടികാട്ടിയാല്‍ ഭയക്കില്ലെന്നും അങ്ങനെ പേടിപ്പിക്കാമെന്ന് കരുതരുതെന്നും പറഞ്ഞ മന്ത്രി ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായേക്കാവുന്ന പരാജയത്തിന്റെ ഭീതിയാണ് ലീഗിന്റെ ആരോപണത്തിന് കാരണമെന്നും കൂട്ടിച്ചേര്‍ത്തു.
Discussion about this post