കൊച്ചി : ശബരിമലയിലെ നിരോധനാജ്ഞ ലംഘിച്ച് സന്നിധാനത്തേക്ക് പ്രവേശിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് ഏകോപന സമിതി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിരോധനാജ്ഞ ലംഘിക്കാന്‍ നീക്കം നടത്തുന്നത്.
ചൊവ്വാഴ്ച രാവിലെ 9 മണിയോടെ പത്തനംതിട്ട ടിവിയില്‍ സംഗമിച്ച് അവിടെ നിന്നും യുഡിഎഫ് സംഘം പത്തനംതിട്ടയിലേയ്ക്ക് പുറപ്പെടും. ഭക്തര്‍ക്ക് അയ്യപ്പ ദര്‍ശനം നടത്താനുള്ള സ്വാതന്ത്ര്യം വിലക്കുന്ന സര്‍ക്കാര്‍ ചരിത്രത്തിലെ ഏറ്റവും വലിയ നീതികേടിന് നേതൃത്വം നല്‍കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
പോലീസിനെ പേടിച്ച് തീര്‍ത്ഥാടകര്‍ ശബരിമലയിലേയ്ക്ക് വരാന്‍ മടിക്കുന്ന സ്ഥിതിയാണ്. തീവ്രവാദികളെ നേരിടുന്നതു പോലെയാണോ തൊഴാന്‍ വരുന്ന ഭക്തരെ നേരിടേണ്ടതെന്നും ചെന്നിത്തല ചോദിച്ചു
Discussion about this post