തിരുവനന്തപുരം: ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്റെ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ടുള്ള പോലീസ് സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പങ്കുവെച്ച് രൂക്ഷവിമര്‍ശനം നടത്തി ധനമന്ത്രി തോമസ് ഐസകും രംഗത്ത്. തന്റെ ഇരുമുടികെട്ട് പോലീസ് നിലത്തിട്ട് ചവിട്ടി കൂട്ടി എന്നാണ് നേതാവ് മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയത്.
ഈ പരാമര്‍ശനത്തിലൂടെ സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്ടിക്കാനുള്ള തന്ത്രങ്ങളാണ് സിസിടിവി ദൃശ്യങ്ങളിലൂടെ ചീട്ടികൊട്ടാരത്തിന് സമാനമായി പൊളിഞ്ഞു വീണത്. സുരേന്ദ്രന്‍ തന്നെ ഇരുമുടികെട്ട് താഴെയിടുകയായിരുന്നു രണ്ട് വട്ടം. താഴെ വീണ ഇരുമുടികെട്ട് പോലീസ് ഉദ്യോഗസ്ഥനാണ് വീണ്ടും എടുത്ത് തോളില്‍ ഇട്ട് കൊടുത്തത്. ഈ സത്യസ്ഥിതിയാണ് ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തത്.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ദൃശ്യങ്ങള്‍ ആദ്യം പങ്ക് വെച്ചത്. ശേഷം സമൂഹമാധ്യമങ്ങള്‍ ഏറ്റ് പിടിക്കുകയായിരുന്നു. അയ്യപ്പഭക്തര്‍ പരമപവിത്രമായി കാണുന്ന ഇരുമുടിക്കെട്ടിനെ രാഷ്ട്രീയ കലാപത്തിനുള്ള ഏറുപടക്കമായി ഉപയോഗിച്ച ബിജെപി നേതാവ് കെ സുരേന്ദ്രന്റെ തനിനിറമാണ് വിശ്വാസികള്‍ തിരിച്ചറിഞ്ഞതെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ദൃശ്യം വ്യക്തമായി പതിഞ്ഞതറിയാതെ, തന്റെ ഇരുമുടിക്കെട്ട് പോലീസ് നിലത്തിട്ട് ചവിട്ടിയെന്ന് പത്രക്കാരോട് കള്ളം പറഞ്ഞ സുരേന്ദ്രന് ഇളിഭ്യതയൊന്നും തോന്നാന്‍ സാധ്യതയില്ല. കാരണം, സംഘികള്‍ക്ക് നുണ ശ്വാസമെടുപ്പും ഹൃദയമിടിപ്പും പോലെ ജീവിതത്തിന്റെ ഭാഗമാണ്. തൊണ്ടിസഹിതം പിടിക്കപ്പെട്ടാലും ജാള്യമൊന്നും തോന്നാല്‍ സാധ്യതയില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
അയ്യപ്പഭക്തര്‍ പരമപവിത്രമായി കാണുന്ന ഇരുമുടിക്കെട്ടിനെ രാഷ്ട്രീയ കലാപത്തിനുള്ള ഏറുപടക്കമായി ഉപയോഗിച്ച ബിജെപി നേതാവ് കെ സുരേന്ദ്രന്റെ തനിനിറം വിശ്വാസികള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഹീനമായ ഈ കൃത്യം സിസിടിവിയുടെ മുന്നില്‍വെച്ചു സുരേന്ദ്രനെക്കൊണ്ട് ചെയ്യിച്ചത് ആരായിരിക്കും എന്ന് അവര്‍ക്കു ബോധ്യമായിക്കാണും.
ദൃശ്യം വ്യക്തമായി പതിഞ്ഞതറിയാതെ, തന്റെ ഇരുമുടിക്കെട്ട് പോലീസ് നിലത്തിട്ട് ചവിട്ടിയെന്ന് പത്രക്കാരോട് കള്ളം പറഞ്ഞ സുരേന്ദ്രന് ഇളിഭ്യതയൊന്നും തോന്നാന്‍ സാധ്യതയില്ല. കാരണം, സംഘികള്‍ക്ക് നുണ ശ്വാസമെടുപ്പും ഹൃദയമിടിപ്പും പോലെ ജീവിതത്തിന്റെ ഭാഗമാണ്. തൊണ്ടിസഹിതം പിടിക്കപ്പെട്ടാലും ജാള്യമൊന്നും തോന്നാല്‍ സാധ്യതയില്ല. ഇരുമുടിക്കെട്ട് പോലീസ് നിലത്തിട്ട് ചവിട്ടിയെന്ന് സുരേന്ദ്രന്‍ ആരോപിക്കുമ്പോള്‍, തറയില്‍ ഇരുമുടിക്കെട്ടെടുത്ത് സുരേന്ദ്രനു നല്‍കുന്ന പത്തനംതിട്ട എസ്പിയാണ് സിസി ടിവി ദൃശ്യത്തിലുള്ളത്.
കൈയോടെ പിടിക്കപ്പെട്ട സുരേന്ദ്രനിപ്പോള്‍ പ്രതിക്കൂട്ടിലാണ്. വിധിയെഴുതേണ്ടത് യഥാര്‍ത്ഥ വിശ്വാസികളും. എങ്ങനെയും കേരളത്തിലൊരു കലാപം സൃഷ്ടിക്കാനുള്ള ദുഷ്ടമനസ്, ഒരു സാക്ഷിമൊഴിയുടെയും സഹായമില്ലാതെ വ്യക്തമായിക്കഴിഞ്ഞു. ഇനി ശിക്ഷ യഥാര്‍ത്ഥ വിശ്വാസികള്‍ വിധിക്കട്ടെ.
Discussion about this post