തിരുവനന്തപുരം: ശബരിമലയിലെ നിയന്ത്രണങ്ങള്‍ തീര്‍ത്ഥാടനം ദുര്‍ബലവും ദുസ്സഹവുമാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതോടൊപ്പം നിയമം ലംഘിക്കാന്‍ കോണ്‍ഗ്രസില്ലെന്നും യുവതികളെ പ്രവേശിപ്പിക്കില്ല എന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തീര്‍ത്ഥാടകര്‍ക്കായി ഏര്‍പ്പെടുത്തിയ നിയന്ത്രണവും സൗകര്യങ്ങളും വിലയിരുത്തിയ ശേഷം കെപിസിസി നേതാക്കള്‍ നാളെ ദേവസ്വത്തിന് റിപ്പോര്‍ട്ട് നല്‍കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
Discussion about this post