വെള്ളപ്പൊക്കം ആഘോഷമാക്കിയ ഇക്കൂട്ടര്‍ പ്രളയബാധിതരുടെ നിലവിളി കേള്‍ക്കുന്നില്ലേ....? ജീവന്‍ പണയംവെച്ച് ചിലര്‍ രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ മറുവശത്ത് അഭ്യാസപ്രകടനം

kerala,heavy water,idukki

സംസ്ഥാനത്ത് മഴകനത്തതോടെ ജനങ്ങള്‍ ആളങ്കയിലാണ്. സ്വന്തം ജീവന്‍ പോലും പണയം വെച്ച് വീട്ടില്‍ പോലും പോകാതെയാണ് ഉദ്യോഗസ്ഥരുടെ രക്ഷാപ്രവര്‍ത്തനം. എന്നാല്‍ ആ ഭീകരാന്തരീക്ഷം ഒട്ടും വകവെയ്ക്കാതെ ചിലര്‍ മഴയില്‍ വിളയാടുകയാണ്.

ചിലര്‍ ബസിനു മുകളില്‍ നിന്ന് മഴവെള്ളത്തിലേക്ക് എടുത്തുചാടുന്നു. കാണുന്നവര്‍ കൈകൊട്ടി ചിരിക്കുന്നു. നിലമ്പൂരില്‍ വെള്ളപ്പൊക്കത്തെതുടര്‍ന്ന് മുന്നോട്ടു നീങ്ങാനാകാതെ നിര്‍ത്തിടിയിട്ട കെഎസ്ആര്‍ടിസി ബസിനു മുകളില്‍ കയറിനിന്ന് താഴേക്കു ചാടിയാണ് സമാപവാസികളായ യുവാക്കളുടെ അഭ്യാസപ്രകടനം.

വെള്ളപ്പൊക്കം ആഘോഷമാക്കിയ ഇക്കൂട്ടര്‍ പ്രളയബാധിതരുടെ നിലവിളി കേള്‍ക്കുന്നില്ലേ....?

കഴുത്തൊപ്പം വെള്ളത്തില്‍ മുങ്ങിനിന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്ന പാലക്കാട് സിഐ മനോജ് കുമാറിനെയും മണ്ണിലകപ്പെട്ട പിഞ്ചുകുഞ്ഞിനെ കോരിയെടുത്തോടുന്ന ആ പേരറിയാത്ത പോലീസുകാരനെയുമൊക്കെ കേരളം ആദരവോടെയാണ് കണ്ടത്.

പോലീസ് സ്വീകരിക്കുന്ന സുരക്ഷാ നടപടികള്‍ക്ക് എല്ലാ പിന്തുണയും നല്‍കണമെന്നും സോഷ്യല്‍ മീഡിയ വഴിയും മറ്റും വ്യാജവാര്‍ത്തകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുതെന്നും അത്തരം വ്യാജ വാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സ്റ്റേറ്റ് പോലീസ് മോണിറ്ററിങ് റൂം കണ്‍ട്രോള്‍ റൂമായി പ്രവര്‍ത്തിക്കും. പുതുതായി പാസിങ് ഔട്ട് കഴിഞ്ഞ വനിതാ കമാന്‍ഡോകളും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കും.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)