കൈത്താങ്ങായി പെന്‍സിലാശാന്‍; 26 ദിവസം കൊണ്ട് പെന്‍സിലാശാന്‍ വരച്ചു തീര്‍ത്തത് 70 ഡിജിറ്റല്‍ പെയിന്റിംഗ് കാരിക്കേച്ചറുകള്‍

kerala,india,pencil,rain

ബംഗളൂരു: പെന്‍സിലാശാന്‍ എന്ന പേര് ഇന്ന് കാര്‍ട്ടൂണുകളെ സ്‌നേഹിക്കുന്നവരില്‍ ചിരപരിചിതമാണ്. പെന്‍സിലാശാന്‍ എന്ന തന്റെ ഫേസ്ബുക്ക് പേജിലെ കാര്‍ട്ടൂണുകളിലൂടെയും കാരിക്കേച്ചറുകളിലൂടെയും സൈബര്‍ ലോകത്ത്  അറിയപ്പെടുന്ന കലാകാരനാണ് കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ വിഷ്ണു മാധവ്. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ പെന്‍സിലാശാന് ഉറക്കമില്ലാത്ത ദിനങ്ങളായിരുന്നു. ഈ ദിവസങ്ങളിലൊക്കെ പെന്‍സിലാശാന്‍ നവകേരള നിര്‍മ്മാണത്തിനായി കാരിക്കേച്ചറുകള്‍ വരയ്ക്കുന്നതിന്റെ തിരക്കിലായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1,500 രൂപയില്‍ കുറയാത്ത തുക സംഭാവന നല്‍കുന്നവര്‍ക്ക് സൗജന്യമായി കാരിക്കേച്ചറുകള്‍ വരച്ചുനല്‍കുമെന്ന് വിഷ്ണു തന്റെ ഫേസ്ബുക്ക് പേജിലൂടെ വാഗ്ദാനം നല്‍കിയിരുന്നു.

എന്തായാലും വിഷ്ണുവിന്റെ ഓഫര്‍ ഫലം കണ്ടു. നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി കാരിക്കേച്ചറിനായി കാത്തുനിന്നത്. 26 ദിവസം കൊണ്ട് പെന്‍സിലാശാന്‍ വരച്ചുകൂട്ടിയത് 70 ഡിജിറ്റല്‍ പെയിന്റിംഗ് കാരിക്കേച്ചറുകള്‍. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിക്കാണ് ആശാന്‍ അവസാന കാരിക്കേച്ചര്‍ വരച്ചു തീര്‍ത്തത്. എന്തായാലും കാരിക്കേച്ചര്‍ ദൗത്യത്തിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുലക്ഷത്തിലേറെ രൂപയാണ് പെന്‍സിലാശാന്‍ സംഭരിച്ചു നല്‍കിയത്.

ബംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ വിഷ്വല്‍ ഡിസൈനറായി ജോലി ചെയ്യുകയാണ് വിഷ്ണു മാധവ്. നിരവധി പരസ്യ ചിത്രങ്ങള്‍ക്കായി സ്റ്റോറി ബോര്‍ഡുകളും സിനിമകളുടെ കാരക്ടര്‍ സ്‌കെച്ചുകളും പുസ്തകങ്ങളുടെ കവറുകളും വിഷ്ണു ചെയ്തിട്ടുണ്ട്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)