കഴിഞ്ഞമാസം പേടിഎമ്മില്‍ 92 ദശലക്ഷം ഉപഭോക്താക്കള്‍, 290 ബില്യന്‍ ഇടപാടുകള്‍

paytm

 

ബംഗ്ലളൂരൂ: രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ പേടിഎമ്മില്‍ 92 ദശലക്ഷം ഉപഭോക്താക്കള്‍ കഴിഞ്ഞമാസം പേടിഎം വഴി 290 ബില്യന്‍ ഇടപാടുകള്‍ നടത്തിയതായി കണക്കുകള്‍.

ഏറ്റവും വലിയ ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ പേടിഎം
അപ്പാര്‍ട്ട്‌മെന്റ് മെയിന്റന്‍സ് പേമെന്റ്, മുനിസിപ്പല്‍ പേമെന്റ്, ടോള്‍ ഇന്‍ഷുറന്‍സ്, ഡോണേഷന്‍ തുടങ്ങിയ സൗകര്യങ്ങള്‍ കൂടി പ്ലാറ്റ്‌ഫോമില്‍ സജ്ജമാക്കാന്‍ ശമിച്ചുവരികയാണെന്ന് പേടിഎം സീനിയര്‍ വൈസ് പ്രസിഡന്റ് ദീപക്ക് അബ്ബോട്ട് വ്യക്തമാക്കി. വണ്‍ 97 കമ്യൂണിക്കേഷന്റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമിലെ ഓഫ് ലൈന്‍ പണമിടപാടുകളിലും വലിയ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.

കച്ചവട ഔട്ട്‌ലെറ്റുകളില്‍ ക്യൂആര്‍ കോഡ് സംവിധാനം നടപ്പിലാക്കാനുള്ള കമ്പനിയുടെ ബിസിനസ് തന്ത്രം ഏറെ സഹായിച്ചിട്ടുണ്ട്. 8. 5 ദശലക്ഷം ഓഫ്‌ലൈന്‍ കച്ചവടക്കാരുമായി സഹകരിക്കുന്ന കമ്പനിക്ക് ഓരോ ദിവസം 3000 ലധികം ഇന്റഗ്രേഷന്‍ അപേക്ഷകള്‍ ലഭിക്കുന്നുണ്ടെന്നാണ് അവകാശപ്പെടുന്നത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)