ഈജിപ്ഷ്യന്‍ ബാലനെ ജീവന്‍ പണയം വെച്ച് രക്ഷിച്ച മലയാളിക്ക് ആദരം: പട്ടാമ്പിക്കാരന്‍ സിറാഷ് ഈജിപ്തിലെ ആഴമേറിയ തടാകത്തില്‍ വീണ ബാലനെ രക്ഷിച്ചത് അതി സാഹസികമായി

sirash pattambi, egypt
പൊന്നാനി : നല്ല ആഴവും ചളിയും നിറഞ്ഞ തടാകത്തില്‍ ജീവന് വേണ്ടി പിടയുന്ന ഈജിപ്ഷ്യന്‍ ബാലനെ ജീവന്‍ പണയം വെച്ച് രക്ഷിക്കുമ്പോള്‍ പട്ടാമ്പിക്കാരനായ സിറാഷിന്റെ ( 32 )ഉള്ളില്‍ ഒന്നുമാത്രമെ ഉണ്ടായിരുന്നുള്ളൂ. മനുഷ്യത്വം. ഈജിപ്തിലെ തുറമുഖ നഗരമായ അലക്‌സാണ്ട്രിയയിലെ പ്രശസ്തമായ ആഫ്രിക്കാനോ പാര്‍ക്കില്‍ കുടുംബമൊന്നിച്ച് വന്നതായിരുന്നു സിറാഷ്.മാനുകള്‍ക്ക് തീറ്റ കൊടുക്കുന്നതിനിടയിലാണ് ഈജിപ്ഷ്യന്‍ ബാലന്‍ കാല്‌തെന്നി തടാകത്തിന്റെ ആഴത്തില്‍ പതിച്ചത്.ചളിനിറഞ്ഞിരിക്കുന്നതിനാല്‍ ഒന്നു പിടയാന്‍ പോലുമാവാതെ കുട്ടി വെള്ളത്തിലമര്‍ന്നു. മറ്റൊന്നും ആലോചിക്കാതെ സിറാഷ് തടാകത്തിലേക്ക് എടുത്തുചാടുകയായിരുന്നു. മനസില്‍ തെളിഞ്ഞത് മകന്‍ സ്വഫുവാന്റെ മുഖം. ചളിയിലാണ്ടുപോയ ബാലനെ ഏറെ പ്രയാസപ്പെട്ടാണ് സിറാഷ് രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചത്. ബാലനെ ജീവനോടെ തിരികെ കിട്ടിയപ്പോള്‍ ദൈവത്തെ സ്തുതിച്ച് രക്ഷിതാക്കള്‍ സിറാഷിനെ സന്തോഷത്താല്‍ വാരിപ്പുണര്‍ന്നു. ഈജിപ്തിലെ ലുലു ഇന്റര്‍നാഷണല്‍ ഷോപ്പിലെ ജീവനക്കാരനാണ് സിറാഷ്. ഭാര്യ ഇര്‍ഫാനയും മകന്‍ സ്വഫുവാനുമൊന്നിച്ച് ഈജിപ്തിലാണ് താമസം. സിറാഷിനെ പാര്‍ക്കില്‍ വെച്ച്തന്നെ സന്ദര്‍ശകര്‍ ആദരിച്ചു. (ഫഖ്‌റുദ്ധീന്‍ പന്താവൂര്‍)

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)