അമിതരാസവസ്തു സാന്നിധ്യം, ഗുണനിലവാരമില്ലായ്മ: ബാബാ രാംദേവിന്റെ പതഞ്ചലിക്ക് ഖത്തറില്‍ നിരോധനം: മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും

jignesh mevani in pa ranjith’s tamil movie, pa ranjit, jignesh /mevani, india, movies
ഖത്തര്‍: യോഗഗുരു ബാബാ രാംദേവിന്റെ പതഞ്ചലിക്ക് ഖത്തറടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും തിരിച്ചടി. അമിതമായി രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഖത്തിറില്‍ പതഞ്ചലി നിരോധിച്ചു. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും പതഞ്ചലിക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യതയേറുമെന്നാണ് റിപ്പോര്‍ട്ട്. ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതുവരെ പതഞ്ചലയുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനോ, വില്‍ക്കാനോ പാടില്ലെന്നാണ് അധികൃതരുടെ നിര്‍ദ്ദേശം. ഖത്തിറില്‍ പരിശോധനയ്ക്ക് വിധേയമാക്കിയ പതഞ്ചലിയുടെ ആയുര്‍വേദ ഉല്‍പ്പന്നങ്ങളില്‍ രാസവസ്തുക്കള്‍ ക്രമാതീതമായി ചേര്‍ത്തിട്ടുണ്ടെന്നും, ഗുണനിലവാരമില്ലാത്തതുമാണെന്ന് കണ്ടെത്തി. ഇതോടെ പതഞ്ചലിയുടെ ഖത്തിറിലെ ഡീലര്‍മാരോട് ഉല്‍പന്നങ്ങള്‍ തിരികെ വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നേപ്പാളില്‍ നിന്നും പതഞ്ചലിയുടെ ഉല്‍പ്പന്നങ്ങള്‍ തിരികെ വിളിക്കാന്‍ അവിടത്തെ സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഖത്തറിന്റെ നടപടി.        

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)