എല്ലാ ആദരവോടു കൂടി പറയട്ടെ കേരളത്തിന് ഇന്ന് സന്തോഷ ദിവസമല്ല, സ്വാതന്ത്ര്യദിനത്തില്‍ നടി പാര്‍വതി

Parvatahy,movie

നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ എഴുപത്തി രണ്ടാം വാര്‍ഷികത്തെ എല്ലാ ആദരവോടു കൂടി ഓര്‍ത്തു കൊണ്ട് തന്നെ പറയട്ടെ, ഇന്ന് ഒരു സന്തോഷ ദിവസമല്ല. കഴിഞ്ഞ ദശാബ്ദങ്ങളില്‍ കണ്ടതില്‍ വച്ച് ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കത്തില്‍ കൂടി കടന്നു പോവുകയാണ് നമ്മുടെ സംസ്ഥാനം. ആളുകള്‍ മരിക്കുന്നു, ജീവിതങ്ങള്‍ കടപുഴകുന്നു, മഴ നില്‍ക്കുന്നുമില്ല. നല്ല രീതിയില്‍ സോഷ്യല്‍ മീഡിയയുടെ ശക്തി ഉപയോഗിച്ച് എല്ലാവരെയും ഒന്നിച്ചു കൊണ്ട് വന്നു കേരളത്തിന് സഹായകരമാകുന്ന രീതിയില്‍ ഉപയോഗിക്കുക എന്നും പാര്‍വ്വതി പറഞ്ഞു.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയവര്‍ക്ക് ആദരം എന്ന് മോഹന്‍ലാല്‍ കുറിച്ചപ്പോള്‍, നമുക്കോരോരുത്തര്‍ക്കും അഭിമാനം കൊള്ളാനുള്ള ദിവസം എന്നു പറഞ്ഞുകൊണ്ടാണ് നിവിന്‍ പോളി സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നത്.


കനത്ത മഴയിലും പേമാരിയിലും ദുരിതക്കെടുതിയിലായ കേരള ജനതയ്ക്ക് താങ്ങായി താരങ്ങള്‍ എല്ലാവരും രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 25 ലക്ഷവും, മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് 25 ലക്ഷം രൂപയും സംഭാവന ചെയ്തിട്ടുണ്ട്.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)