അവസാന ടെസ്റ്റിലും ഇന്ത്യക്ക് തോല്‍വി; ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് 4-1ന് സ്വന്തമാക്കി

sprts,criket,london

ലണ്ടന്‍: ഓവലില്‍ ഇംഗ്ലണ്ടിനെതിരേ നടന്ന അവസാന ടെസ്റ്റിലും ഇന്ത്യ തോറ്റു. 118 റണ്‍സിനാണ് ആതിഥേയര്‍ ഇന്ത്യയെ തോല്‍പ്പിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് 4-1ന് സ്വന്തമാക്കി. 464 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 345ന് എല്ലാവരും പുറത്തായി.

രണ്ടാം ഇന്നിങ്സിലെ മൂന്ന് വിക്കറ്റ് പ്രകടനത്തോടെ ജയിംസ് ആന്‍ഡേഴ്സണ്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ പേസ് ബൗളറായി. ഇംഗ്ലീഷ് ഓപ്പണര്‍ അലിസ്റ്റര്‍ കുക്കിന്റെ അവസാന ടെസ്റ്റ് കൂടിയായിരുന്നു ഇത്.

പരമ്പര ഇംഗ്ലണ്ട് നേരത്തെ സ്വന്തമാക്കിയിരുന്നു. ഇന്ത്യ ഓവലിലും തോറ്റതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കിയത് 4-1നും. വിക്കറ്റ് കീപ്പര്‍ റിഷബ് പന്തും ഓപ്പണിങ് ബാറ്റ്സ്മാന്‍ ലോകേഷ് രാഹുലും ചേര്‍ന്നാണ് ആറാം വിക്കറ്റില്‍ ഇന്ത്യയെ കരകയറ്റിയത്. ഇരുവരും സെഞ്ച്വറി നേടി പുറത്തായി.സ്‌കോര്‍; ഇംഗ്ലണ്ട്-332,423-8, ഇന്ത്യ-292,345

224 പന്തില്‍ നിന്ന് 20 ഫോറും ഒരു സിക്സറും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്സ്. പന്തിന്റേത് 146 പന്തില്‍ നിന്ന് 15 ഫോറും നാല് സിക്സറും അടങ്ങുന്നതായിരുന്നു. എന്നാല്‍ ആദില്‍ റാഷിദ് രണ്ട് പേരെയും മടക്കി ഇംഗ്ലണ്ടിന് പ്രതീക്ഷയേറ്റി. പിന്നാലെ വന്നവര്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഇംഗ്ലണ്ട് ന്യൂബോള്‍ കൂടി എടുത്തതോടെ ഇന്ത്യ വീണു. ജയിംസ് ആന്‍ഡേഴ്സണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സാം കറണും ആദില്‍ റാഷിദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇതോടെ അലെസ്റ്റര്‍ കുക്കിന് ജയത്തോടെ തന്നെ യാത്രയയക്കാന്‍ ഇംഗ്ലണ്ടിനായി.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)