ഇത്തവണ ഓസ്‌കാര്‍ വേദിയില്‍ പ്രിയങ്കാ ചോപ്ര എത്താത്തതിനു പിന്നില്‍; കാരണം വെളിപ്പെടുത്തി താരം

oscars 2018, priyanka chopra, oscar ceremony, world, entertainment, hollywood,
ബോളിവുഡില്‍ നിന്നും പറന്ന് ഹോളിവുഡില്‍ ചേക്കേറുകയും സ്വന്തമായി ഒരു ഐഡന്റിന്റി ഉണ്ടാക്കി എടുക്കുകയും ചെയ്ത താരസുന്ദരി പ്രിയങ്ക ചോപ്ര ഇത്തവണ ഓസ്‌കാര്‍ കാര്‍പെറ്റിലേക്ക് എത്തിയില്ല. കഴിഞ്ഞ തവണത്തെ ഓസ്‌കാര്‍ വേദിയിലെ മുന്നും താരമായിരുന്നു പ്രിയങ്ക. ഇന്ത്യയ്ക്ക് തന്നെ അഭിമാനമായി തീര്‍ന്നതോടെ പ്രിയങ്കയുടെ റെഡ് കാര്‍പ്പെറ്റ് എന്‍ട്രി മാധ്യമങ്ങള്‍ ഏറെ ആഘോഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ താരത്തിന്റെ അഭാവം ശ്രദ്ധേയമാവുകയായിരുന്നു. ഇത്തവണ താന്‍ വേദിയിലുണ്ടാകില്ലെന്ന് പ്രിയങ്ക തന്നെയാണ് ആരാധകരെ അറിയിച്ചത്. സുഖമില്ലാത്തതിനാല്‍ വിശ്രമത്തിലാണെന്നും, നോമിനേഷന്‍ ലഭിച്ച എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും വിജയികളെ അറിയാന്‍ ഇനിയും കാത്തിരിക്കാന്‍ കഴിയില്ലെന്നുമറിയിച്ച് പ്രിയങ്ക സാമൂഹിക മാധ്യമത്തില്‍ ഒരു ഫോട്ടോയും പോസ്റ്റ് ചെയ്തിരുന്നു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)