ഓസ്‌കര്‍ 2018: ഗാരി ഓള്‍ഡ്മാന്‍ മികച്ച നടന്‍, ഗില്ലെര്‍മോ ഡെല്‍ ടോറൊ മികച്ച സംവിധായകന്‍

oscars 2018, gary oldman, best actor, darkest hour,guillermo del toro, shape of water, best director, world, entertainment
ലോസ് ആഞ്ചല്‍സ്: ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനം പുരോഗമിക്കവെ മികച്ച സംവിധായകനുള്ള 2018-ലെ ഓസ്‌കര്‍ പുരസ്‌കാരം ദ് ഷെയ്പ് ഓഫ് വാട്ടര്‍ സംവിധാനം ചെയ്ത ഗില്ലെര്‍മോ ഡെല്‍ ടോറൊ കരസ്ഥമാക്കി. മൂന്നു പുരസ്‌കാരങ്ങളുമായി ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഡന്‍കിര്‍ക്കും ദ് ഷെയ്പ് ഓഫ് വാട്ടറും ഒപ്പത്തിനൊപ്പമാണ്. മികച്ച സൗണ്ട് എഡിറ്റിങ്ങിനും സൗണ്ട് മിക്‌സിങ്ങിനും എഡിറ്റിങ്ങിനുമുള്ള പുരസ്‌കാരങ്ങളാണ് ഡന്‍കിര്‍ക്ക് നേടിയത്. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ഗെറ്റ് ഔട്ട് എന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ച ജോര്‍ദാന്‍ പീലെ നേടി. മികച്ച സഹനടനുള്ള പുരസ്‌കാരമാണ് ആദ്യം പ്രഖ്യാപിച്ചത്. ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട്‌സൈഡ് എബ്ബിങ്, മിസൗറി എന്ന ചിത്രത്തിലെ അഭിനയത്തിന് സാം റോക്ക്വെല്‍ പുരസ്‌കാരം നേടി. ഐ, ടോണിയാ എന്ന ചിത്രത്തിലെ പ്രകടനത്തിന് അലിസണ്‍ ജാനി മികച്ച സഹനടിക്കുള്ള പുരസ്‌കാരവും കരസ്ഥമാക്കി. 24 വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. 13 നാമനിര്‍ദ്ദേശങ്ങളോടെ ദ് ഷെയ്പ് ഓഫ് വാട്ടര്‍ മുന്നില്‍. 8 നോമിനേഷനുകളുമായി ഡന്‍കിര്‍ക്ക് ആണ് രണ്ടാം സ്ഥാനത്ത്. ജിമ്മി കിമ്മല്‍ ആണ് അവതാരകന്‍.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)