ഓസ്‌കര്‍ 2018; മികച്ച നടി ഫ്രാന്‍സിസ് മക്‌ഡോര്‍മണ്ട്, മികച്ച ചിത്രം 'ദ് ഷെയ്പ് ഓഫ് വാട്ടര്‍'

oscar 2018, best actress, frances mcdormand, film, the shape of water
ലൊസാഞ്ചലസ്: ദ് അക്കാദമിയുടെ 90ാമത് ഓസ്‌കര്‍ പുരസകാരപ്രഖ്യാപന ചടങ്ങ് പുരോഗമിക്കുന്നു. രണ്ടാം ലോകയുദ്ധ പശ്ചാത്തലത്തിലുള്ള ക്രിസ്റ്റഫര്‍ നോലന്റെ 'ഡന്‍കിര്‍ക്' മൂന്നു പുരസ്‌കാരങ്ങളും 'ബ്ലേഡ് റണ്ണര്‍ 2049' രണ്ടു പുരസ്‌കാരങ്ങളും നേടി. മെക്സിക്കന്‍ സംവിധായകനായ ഗില്യര്‍മോ ദെല്‍ തോറോയുടെ ഭ്രമാത്മക പ്രണയകഥ 'ദ് ഷെയ്പ് ഓഫ് വാട്ടറും' രണ്ടു പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. മികച്ച ശബ്ദമിശ്രണത്തിനും സൗണ്ട് എഡിറ്റിങ്ങിനും ഫിലിം എഡിറ്റിങ്ങിനുമുള്ള പുരസ്‌കാരങ്ങളാണു ഡണ്‍കിര്‍ക്ക് സ്വന്തമാക്കിയത്. ഛായാഗ്രഹണത്തിനും വിഷ്വല്‍ ഇഫെക്റ്റ്‌സിനുമുള്ള പുരസ്‌കാരങ്ങള്‍ ബ്ലേഡ് റണ്ണറിനു ലഭിച്ചപ്പോള്‍ മികച്ച സംഗീതത്തിനും പ്രൊഡക്ഷന്‍ ഡിസൈനിനുമുള്ള പുരസ്‌കാരങ്ങളാണ് 'ദ് ഷെയ്പ് ഓഫ് വാട്ടര്‍' നേടിയത്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)