താരാട്ടുപോലെ മനോഹരമായ ഹ്രസ്വചിത്രം! 'ഓമനത്തിങ്കള്‍ കിടാവോ'

tito p thankachan,short film,omanathinkal kidavo

റ്റിറ്റോ പി തങ്കച്ചന്‍ കഥ എഴുതി സംവിധാനം ചെയ്ത 'ഓമനത്തിങ്കള്‍ കിടാവോ...' എന്ന ഹ്രസ്വചിത്രം പേരുപോലെ തന്നെ ഒരു താരാട്ടുപോലെ മനോഹരമാണ്. ചിത്രം പ്രതിപാദിക്കുന്നത് അച്ഛനമ്മമാരുടെ സ്‌നേഹവും അവരെ മറന്നുപോകുന്ന യുവതലമുറയേയുമാണ്.

നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെല്ലാതെ ഈ ഹ്രസ്വചിത്രം നിങ്ങള്‍ക്ക് കണ്ടു തീര്‍ക്കാന്‍ ആകില്ല. അധികം സംസാരങ്ങളൊന്നും ഇല്ലാതെ എന്നാല്‍ സംഗീതവും ദൃശ്യഭംഗിയും നിറഞ്ഞു തുളുമ്പുന്ന ഈ ചിത്രം കവിതപോലെ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുമെന്നതില്‍ സംശയമില്ല.

ജോയല്‍ ജോണ്‍സിന്റെ സംഗീതവും അജ്മല്‍ സാബുവിന്റെ കാമറയും എഡിറ്റിങും അഭിനേതാക്കളുടെ മികച്ച പ്രകടനവും ചിത്രത്തെ കൂടുതല്‍ ആകര്‍ഷണമാക്കുന്നു. രഞ്ജി ബ്രതേഴ്‌സിന്റെ ബാനറില്‍ റബിന്‍ രഞ്ജിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)