വൃദ്ധ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍

azheekode


കണ്ണൂര്‍: അഴീക്കോട് വയോധികയെ വീടിനുള്ളില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. അഴീക്കോട് ചാല്‍ ബീച്ചിനു സമീപത്ത് മുണ്ടച്ചാലില്‍ പരേതനായ മാധവന്റെ ഭാര്യ ടികെ ലീല (85) ആണ് മരിച്ചത്.

ഇന്നു പുലര്‍ച്ചെ ആറോടെയാണ് ലീലയുടെ മൃതദേഹം കണ്ടെത്തിയത്. സമീപത്തുള്ള വാഷിംഗ്മെഷീന്‍ കത്തിയ നിലയിലായിരുന്നു. വാഷിംഗ് മെഷീനിലെ പുക ശ്വസിച്ചതാണ് മരണകാരണമെന്ന് സംശയിക്കുന്നുണ്ട്.

ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം വാഷിംഗ് മെഷീനില്‍ തീപിടിച്ചതാകാമെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്. ലീല കിടന്നുറങ്ങിയിരുന്ന മുറിയില്‍ തന്നെയായിരുന്നു വാഷിംഗ് മെഷീന്‍ വച്ചിരുന്നത്. സ്ഥലത്ത് വളപട്ടണം പോലീസ് പരിശോധന നടത്തി.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)