താന്‍ മനോരോഗിയാണെന്നും മയക്കുമരുന്നിന് അടിമയാണെന്നും പ്രചരിപ്പിച്ചു, എന്റെ അമ്മയെ അയാള്‍ വേശ്യയെന്ന് വിളിച്ചു: തന്നെക്കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിച്ച 'ആ മനുഷ്യന് ' എതിരെ നടി കനക

kanaka,actress,tamil

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ നായികാനിരയില്‍ തിളങ്ങി നിന്ന നടിയായിരുന്നു കനക. സൂപ്പര്‍നായകന്മാരുടെ പ്രിയനായികയായിരുന്നു നടി. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഒരുപാട് ദു:ഖങ്ങള്‍ കനകയെ തേടിയെത്തിയിരുന്നു. അച്ഛന്‍ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നും തന്റെ മരണവാര്‍ത്ത പ്രചരിപ്പിച്ചെന്നും കനക വെളിപ്പെടുത്തിയിരുന്നു. മാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്ത വിഷയമായിരുന്നു അത്.

2002ലാണ് കനകയുടെ അമ്മ നടി ദേവിക മരിച്ചത്. കനകയ്ക്ക് മൂന്നു വയസ്സുള്ളപ്പോള്‍ ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ച് പോയതാണ്. ഇതിന് ശേഷമുണ്ടായ ഒരു കേസിന്റെ വിചാരണയ്ക്കിടയിലാണ് താന്‍ അച്ഛനെ ആദ്യമായി കാണുന്നതെന്നും പിന്നീട് ഇതുവരെ നേരില്‍ കണ്ടിട്ടില്ലെന്നും കനക പറഞ്ഞിരുന്നു.

വിജിപി ഗോള്‍ഡന്‍ ബീച്ചിന് സമീപമുള്ള നാല് ഏക്കര്‍ ഭൂമിയുള്‍പ്പെടെ നഗരത്തില്‍ തന്റെ പേരില്‍ വിവിധയിടങ്ങളിലായി കോടികളുടെ സ്വത്തുണ്ട്. അമ്മ മരിക്കുന്ന സമയത്ത് തന്റെ പേരില്‍ വില്‍പ്പത്രം എഴുതിവച്ചിട്ടുണ്ട്. അത് തട്ടിയെടുക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ടെന്ന് കനക വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ വീണ്ടും അച്ഛനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കനക.

താന്‍ മനോരോഗിയാണെന്നും മയക്കുമരുന്നിന് അടിമയാണെന്ന് അദ്ദേഹം പ്രചരിപ്പിച്ചതായി കനക വ്യക്തമാക്കി. അതൊന്നും എനിക്ക് പുതിയ കാര്യമല്ല. കാരണം എന്റെ അമ്മയെ വേശ്യയെന്ന് വിളിച്ചയാളാണ്. സ്വന്തം ഭാര്യയെ അങ്ങനെ വിളിക്കണമെങ്കില്‍ പിന്നെ മകളായ എന്നെക്കുറിച്ച് മോശമായി പറയുന്നതില്‍ പുതുമയൊന്നുമില്ല. അതുകൊണ്ടാണ് ഞാന്‍ അദ്ദേഹത്തോട് സംസാരിക്കാന്‍ വിസമ്മതിച്ചത്.

എനിക്ക് പതിനാല് വയസ്സുള്ളപ്പോഴാണ് അദ്ദേഹം രക്ഷാകര്‍തൃത്വത്തിനായി കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. തന്റെ ഭാര്യയ്ക്ക് മകളെ സംരക്ഷിക്കാന്‍ അറിയില്ലെന്നും മകളെ തനിക്ക് വേണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. കരകാട്ടക്കാരന്‍ എന്ന സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കോടതിയില്‍ പോയി. വിവാഹകാര്യം വരുമ്പോള്‍ മാത്രമാണ് പത്തൊമ്പത് വയസ്സ് നോക്കേണ്ടത്, ജോലി തെരഞ്ഞെടുക്കുന്നത് പതിനഞ്ച് വയസിലാകാം എന്ന് കോടതി അറിയിച്ചു.

 

 

ഇപ്പോഴും അദ്ദേഹത്തോട് സംസാരിക്കാന്‍ എനിക്കാവില്ല. ഇനിയും എന്നെയും അമ്മയേയും എന്തെങ്കിലും പറയുമോ എന്ന പേടിയാണ്. അദ്ദേഹം പറയുന്നത് നീ തെറ്റുതിരുത്തി തിരിച്ചുവരൂ എന്നാണ്. ഞാനെന്ത് തെറ്റാണ് ചെയ്തത്?

അദ്ദേഹം അത്ര പ്രശസ്തനൊന്നുമല്ല. പത്ത് സിനിമ പോലും അദ്ദേഹം സംവിധാനം ചെയ്തിട്ടില്ല. എന്റെ അമ്മ കുറേ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സംവിധായകന്‍ ഭീം സിങിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു അദ്ദേഹം. എന്റെ അമ്മ നായികയായി അഭിനയിക്കുന്ന സമയമായിരുന്നു. ഇദ്ദേഹം സംവിധായകനായത് എന്റെ അമ്മയെ വിവാഹം ചെയ്ത ശേഷമാണ്.

ഇതൊന്നും വീണ്ടും പറയേണ്ട ആവശ്യമില്ല. പക്ഷേ ഇപ്പോഴും വളരെ മോശം ഭാഷയില്‍ അദ്ദേഹം സംസാരിക്കുമ്പോള്‍ എല്ലാം മറന്ന് എനിക്ക് സംസാരിക്കാന്‍ കഴിയുന്നില്ല. അതുകൊണ്ടാണ് അദ്ദേഹം പറയുന്നത് ഞാന്‍ മാനസിക രോഗിയാണെന്ന്. നടി കനകയുടെ അച്ഛനാണെന്ന് കേട്ടതോടെ മാധ്യമങ്ങള്‍ അദ്ദേഹത്തെ അഭിമുഖം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തു.

എന്റെ സ്വകാര്യ കാര്യങ്ങള്‍ ചോദിക്കുന്നത് എനിക്കിഷ്ടമല്ല. അതുകൊണ്ടാണ് പൊതുചടങ്ങുകളില്‍ പങ്കെടുക്കാത്തത്. ഞാന്‍ സിനിമ അഭിനയിച്ചിട്ടുണ്ടെങ്കില്‍ അവാര്‍ഡ് നിശയില്‍ പങ്കെടുക്കാം. അതെല്ലാതെ ഞാനെന്തിന് അവിടെ വെറുതെയിരുന്ന് നോക്കിനില്‍ക്കണം. അത് എനിക്ക് വീട്ടിലിരുന്ന് ടിവിയില്‍ കാണാലോ.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)