ഒപ്പം നായികയായി അഭിനയിച്ച ഞാന്‍ ഇപ്പോള്‍ വിക്രമിന്റെ അമ്മായിയമ്മയുടെ വേഷം ചെയ്യുന്നത് അവന് പോലും സഹിക്കുന്നില്ല; നീയെങ്ങാനും എന്റെ അമ്മയായി അഭിനയിച്ചാല്‍ ഞാന്‍ ഇവിടന്ന് ഓടിപ്പോയേനെ എന്ന് അവന്‍ പറഞ്ഞു: നടി ഐശ്വര്യയുടെ വെളിപ്പെടുത്തല്‍

aiswarya,vikram,mother roll

നമ്മുടെ സൂപ്പര്‍താരങ്ങളുടെ നായികയായി കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിലസിയ നടിമാര്‍ ഇപ്പോള്‍ അമ്മ വേഷത്തില്‍ ഒതുങ്ങുകയാണ്. ചിലര്‍ ആ വേഷം സന്തോഷത്തോടെയാണ് ഏറ്റെടുക്കുന്നത്. മറ്റ് ചിലര്‍ അത് അംഗീകരിക്കാനാവാതെ സിനിമയില്‍ നിന്ന് മാറിനില്‍ക്കുന്നു. നടി ഐശ്വര്യയും ഇപ്പോള്‍ അമ്മ, അമ്മായിയമ്മ വേഷത്തില്‍ തിളങ്ങുകയാണ്. എന്നാല്‍ ആ വേഷം തനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ലെന്നാണ് നടി പറയുന്നത്. വിക്രമിന്റെ നായികയായി വിലസിയ നടി സാമി 2വില്‍ വിക്രമിന്റെ അമ്മായിയമ്മയായിട്ടാണ് അഭിനയിക്കുകയാണ്.

ഞാന്‍ വിക്രമിന്റെ നായികയായിരുന്നു. ഇപ്പോള്‍ സാമി 2വില്‍ വിക്രമിന്റെ അമ്മായിയമ്മയായി അഭിനയിക്കുകയാണ്. ഇതുകണ്ട് അവന്‍ തന്നെ ടെന്‍ഷനായി. നീയെങ്ങാനും എന്റെ അമ്മയായി അഭിനയിച്ചാല്‍ ഞാന്‍ ഇവിടന്ന് ഓടിപ്പോയേനെ എന്ന് വിക്രം പറഞ്ഞു. അവനുപോലും സഹിക്കുന്നില്ലെന്നാണ് ഐശ്വര്യ പറയുന്നത്.

അമ്മ (നടി ലക്ഷ്മി) രജനിസാറിന്റെ നായികയായി അഭിനയിച്ചിരുന്നു. പിന്നീട് പടയപ്പയില്‍ അമ്മയായും വേഷമിട്ടു. രണ്ട് കഥാപാത്രങ്ങളും അമ്മയ്ക്ക് നല്ല പേര് വാങ്ങികൊടുത്തു. അതുപോലെ തന്നെയാണ് ഞാന്‍ ഇത്തരം വേഷങ്ങളെ കാണുന്നത്. മികച്ച പ്രകടനം കാഴ്ച്ചവെച്ചാല്‍ ജനങ്ങള്‍ അംഗീകരിക്കും.
പ്രായം കൂടുന്തോറും പുരുഷന്മാര്‍ക്ക് സൗന്ദര്യം കൂടുന്നുണ്ട്. സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്ക് അവര്‍ക്ക് ചേരും. പക്ഷേ ഞാന്‍ അത് പോലെ നടന്നാല്‍ പടുകിളവി എന്നേ എല്ലാവരും വിളിക്കൂ.

ഒരു സ്ത്രീ വിവാഹത്തിന് ശേഷം അവള്‍ ഭര്‍ത്താവിന്റെ മാത്രമാണെന്ന് ഭൂരിഭാഗം ആളുകളും ചിന്തിക്കുന്നു. അതുകൊണ്ട് തന്നെ വിവാഹത്തിന് ശേഷം ഒരു നടി സിനിമയില്‍ മറ്റൊരുവനെ പ്രണയിക്കുന്നതും കെട്ടിപ്പിടിക്കുന്നതും ജനങ്ങള്‍ അംഗീകരിക്കില്ല. അവളോടുള്ള ആരാധനയും കുറഞ്ഞുവരുമെന്നും ഐശ്വര്യ വ്യക്തമാക്കി.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)