രണ്ട്പതിറ്റാണ്ട് മുമ്പ് കൈകളിലേറ്റുവാങ്ങിയ പിഞ്ചുകുഞ്ഞ്, ഇന്ന് ഡോക്ടറായി അതേ ആശുപത്രിയില്‍; നഴ്‌സിന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

Nurse,Premature Baby

കാലിഫോര്‍ണിയ:രണ്ട് പതിറ്റാണ്ട് മുമ്പ് താന്‍ കൈകളിലേറ്റുവാങ്ങിയ പിഞ്ചുകുഞ്ഞ്, ഡോക്ടറായി അതേ ആശുപത്രിയിലെത്തിയപ്പോഴുണ്ടായ നഴ്‌സിന്റെ വികാരഭരിതമായ കുറിപ്പ് വൈറല്‍. 28 വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ പരിചരിച്ച കുഞ്ഞ്, ഡോക്ടറായി അതേ ആശുപത്രിയിലെത്തുകയും. അവനൊപ്പം ജോലി ചെയ്യാന്‍ കഴിയുന്നതിന്റെയും ത്രില്ലിലാണ് നഴ്‌സ് വില്‍മ വോങ്.

കാലിഫോര്‍ണിയയിലെ ലൂസില്‍ പാക്കാര്‍ഡ് ചില്‍ഡ്രന്‍സ് ആശുപത്രിയാണ് വികാരഭരിതനിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. ' അന്ന് അവനെ ജോലിയുടെ ഭാഗമായിട്ടാണെങ്കിലും പൊന്നുപോലെ പരിചരിച്ചു. ഇന്ന് അവന്‍ എന്നെ ചേര്‍ത്ത് നിര്‍ത്തുന്നു'- നഴ്‌സ് വില്‍മ പറയുന്നു.

പൂര്‍ണവളര്‍ച്ച എത്താതെ ജനിക്കുന്ന കുഞ്ഞുങ്ങളെ പരിചരിക്കുന്ന ജോലിയായിരുന്നു വില്‍മയ്ക്ക്. 28 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇത്തരത്തില്‍ ലഭിച്ച ഒരു കുഞ്ഞായിരുന്നു ബ്രാന്‍ഡന്‍ സെമിനാറ്റോര്‍. വര്‍ഷങ്ങള്‍ക്കിപ്പുറം അവന്‍ പഠിച്ച് ഡോക്ടറായി അതേ ആശുപത്രിയില്‍ എത്തി. അപ്പോഴും നഴ്‌സായി വില്‍മ അവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു.

പുതിയതായി വന്ന ഡോക്ടറുടെ പേര് കേട്ടപ്പോള്‍ വില്‍മയ്ക്ക് സംശയമായി. പിന്നെ വൈകിയില്ല ഡോക്ടറോട് തന്നെ കാര്യങ്ങള്‍ ചോദിച്ചറിയാന്‍ തീരുമാനിച്ചു. അങ്ങനെ ഡോക്ടറോട് വീടിനെക്കുറിച്ചും വീട്ടുകാരെ കുറിച്ചും ഒക്കെ ചോദിച്ചു. അദ്ദേഹത്തിന്റെ അച്ഛന്‍ ഒരു പോലീസ് ഓഫിസറാണെന്നും സ്ഥിരീകരിച്ചതോടെ ഡോക്ടര്‍ ആ പഴയ കുഞ്ഞ് തന്നെയെന്ന് നഴ്‌സ് ഉറപ്പിച്ചു. പക്ഷേ അവരെ ഞെട്ടിച്ചത് മറ്റൊന്നായിരുന്നു. ജനിച്ച ശേഷം 28 ആഴ്ച തന്നെ ജീവനുതുല്യം സ്‌നേഹിച്ച നഴ്‌സിനെ പറ്റി വീട്ടുകാര്‍ പറഞ്ഞ് ഡോക്ടറും അറിഞ്ഞിരുന്നു.

ഹൃദയസ്പര്‍ശിയായ ഈ സന്ദര്‍ഭത്തിന് നിറം പകരാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് എടുത്ത ചിത്രങ്ങളും ആശുപത്രി അധികൃതര്‍ പങ്കുവച്ചു. ഇതോടെ ഈ നഴ്‌സും ഡോക്ടറും സോഷ്യല്‍ ലോകത്ത് താരമായി. വില്‍മയുടെ മടിയിലിരിക്കുന്ന നാല്‍പതുദിവസം മാത്രം പ്രായമുള്ള ബ്രാന്‍ഡന്റെ ചിത്രങ്ങള്‍ ഒട്ടേറെ പേര്‍ പങ്കുവച്ചു.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)