ഇന്‍ജക്ഷന്‍ വെക്കാന്‍മാത്രമല്ല, ചിത്രം വരയ്ക്കാനും സിറിഞ്ച് ഉപയോഗിക്കാം എന്ന് തെളിയിച്ച് ഒരു നഴ്‌സ്‌

ഇന്‍ജക്ഷന്‍ വെക്കാന്‍ പേടിയുള്ളവരാണ് നമ്മളില്‍ പലരും, സിറിഞ്ച് കാണുമ്പോള്‍ തന്നെ തലകറങ്ങി വീഴുന്നവര്‍ വരെയുണ്ട്. എന്നാല്‍ സിറഞ്ചിന്റെ ഉപയോഗം ഇന്‍ജക്ഷന്‍ വെക്കാന്‍ മാത്രമല്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഫിലിപ്പൈന്‍സില്‍ നിന്നുള്ള കിംബര്‍ലി ജോയ് മലോ എന്ന നഴ്‌സിന്. ഡ്യൂട്ടി കഴിഞ്ഞുള്ള ഒഴിവുസമയങ്ങളില്‍ സിറിഞ്ചും പെയിന്റും ഉപയോഗിച്ച് ക്യാന്‍വാസില്‍ മനോഹര ചിത്രങ്ങള്‍ രചിക്കുകയാണ് കിംബര്‍ലി. കലയാണ് മാനസികവും ശാരീരികവുമായ രോഗങ്ങള്‍ക്ക് പറ്റിയ മികച്ച മരുന്ന് എന്ന് കിം പറയുന്നു. സിറിഞ്ച് ഉപയോഗിച്ച് കിംബര്‍ലി വരച്ച ചിത്രങ്ങള്‍ കാണാം..

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)