നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഭീം ആപ്പിന്റെ വാട്‌സ്ആപ്പ് പതിപ്പ് പുറത്തിറക്കാനൊരുങ്ങുന്നു

npcl, bhim app
കൊച്ചി: വാട്‌സ്ആപ്പ് ഭീം ആപ്പ് പുറത്തിറക്കാന്‍ ഒരുങ്ങി നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍. വാട്‌സ്ആപ്പ് ആപ്പ് നിര്‍മാണം അവസാന ഘട്ടത്തിലാണ്. നാഷണല്‍ പേ്‌മെന്റ് കോര്‍പ്പറേഷന്‍ ഇതിനുള്ള പ്രാഥമിക അനുമതി നല്‍കിക്കഴിഞ്ഞു. ഇതില്‍ ഉപയോക്താക്കളുടെ എണ്ണം 10 ലക്ഷം ആയി നിജപ്പെടുത്തിയിട്ടുണ്ട്. ഓരോ ഇടപാടുകളുടെയും തുകയിലും നിയന്ത്രണമുണ്ട്. 4 ബാങ്കുകളാണ് പ്രാഥമികഘട്ടത്തില്‍ പദ്ധതിയില്‍ ഉണ്ടാവുക. ബീറ്റ പതിപ്പിന്റെ പ്രാഥമിക പരീക്ഷണം വിജയിച്ച് കഴിഞ്ഞാല്‍ മുഴുവന്‍ ഫീച്ചറുകള്‍ ഉള്ള ആപ്പ് പുറത്തിറക്കും. പണം അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും ഉള്ള സംവിധാനവും ഭാരത് ക്യൂആര്‍ കോഡുകള്‍ റീഡ് ചെയ്യാനുള്ള സൗകര്യവും അന്തിമമായ ഭീം യുപിഐ ആപ്പില്‍ ഉണ്ടാവും. ഭീം യുപിഐ ആപ്പില്‍ ഉള്ള ബാങ്കുകളുടെയും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെയും ഉപഭോക്താക്കള്‍ക്ക് സഹായകരമാകുന്ന രീതിയില്‍ ആപ്പ് വികസിപ്പിക്കും. നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇതിന്റെ ഭാഗമായാണ് ഭീം യുപിഐ ആപ്പ് വികസിപ്പിച്ചിട്ടുള്ളത്. ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദവും, എളുപ്പത്തിലും ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തുന്നതിനുള്ള അന്തരീക്ഷമാണ് നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത.്‌

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)