സ്മാര്‍ട്ടായി കുടുംബശ്രീ; ഉത്പന്നങ്ങള്‍ ഇനി ഓണ്‍ലൈനായി വാങ്ങാം

kudumbasree
കുടുംബശ്രീ യൂണിറ്റുകള്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ ഓണ്‍ലൈനിലൂടെ വിറ്റഴിക്കാന്‍ വെബ്‌സൈറ്റ് തുറന്നു. ഉല്‍പന്നങ്ങളുടെ സ്വീകാര്യതയും വിപണനവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീബസാര്‍ ഡോട് കോം എന്ന പേരില്‍ ഇ-കൊമേഴ്‌സ് പോര്‍ട്ടല്‍ സംവിധാനം ആരംഭിച്ചിരിക്കുന്നത്. കുടുംബശ്രീയുടെ വിശ്വാസ്യതയെ തകര്‍ക്കാതെ നൂറു ശതമാനം ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ഓണ്‍ലൈന്‍ വിപണനത്തിലൂടെ ഗുണഭോക്താക്കള്‍ക്ക് നല്‍കണമെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. കുടുംബശ്രീ ബസാര്‍.കോം (www.kudumbashreebazaar.com) ഇ- കൊമേഴ്സ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ സാഹചര്യത്തില്‍ വലിയ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ചെറുകിട സംരംഭകരെ വിഴുങ്ങുന്ന കാഴ്ചയാണുള്ളത്. ഇതില്‍ നിന്നും വ്യത്യസ്തമായാണ് കുടുംബശ്രീയുടെ പ്രവര്‍ത്തനം. സ്ത്രീയുടെ പുരോഗതിയാണ് നാടിന്റെ പുരോഗതിയെന്ന് ലോകം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വിപണനത്തിനു തയാറായിട്ടുള്ള എല്ലാ ഉല്‍പന്നങ്ങളുടെയും ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍, യൂണിറ്റിന്റെ പേര്, ഫോണ്‍നമ്പര്‍ എന്നിവയും വെബ്‌സൈറ്റില്‍ ലഭ്യമാണ്. വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് ഇഷ്ടമുള്ള ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കാനുള്ള ഓപ്ഷനും ലഭ്യമാണ്. ആദ്യഘട്ടത്തില്‍ 250 സംരംഭകരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടര്‍ എസ് ഹരികിഷോര്‍ പറഞ്ഞു. രണ്ടാംഘട്ടത്തില്‍ കൂടുതല്‍ സംരംഭകരെ ഉള്‍പ്പെടുത്തുകയും മൂന്നാം ഘട്ടത്തില്‍ ലോകത്തിലെ പ്രധാന ഇ-കൊമേഴ്സ് സൈറ്റുകളിലും കുടുംബശ്രീയുടെ ഉത്പന്നങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും. വിവിധതരം കറി പൗഡറുകള്‍, ധാന്യപ്പൊടികള്‍, മസാലകള്‍, വിവിധ തരം അച്ചാറുകള്‍, ജാമുകള്‍, സ്‌ക്വാഷുകള്‍, വെളിച്ചെണ്ണ, കരകൗശല വസ്തുക്കള്‍, കോസ്‌മെറ്റിക്‌സ്, ടോയ്‌ലറ്ററീസ്, റെഡിമെയ്ഡ് വസ്ത്രങ്ങള്‍ തുടങ്ങി കുടുംബശ്രീ വനിതകള്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വെബ്‌സൈറ്റിലൂടെ ലഭിക്കും. ഇരുനൂറോളം ഉല്‍പന്നങ്ങളാണ് ആദ്യഘട്ടമെന്ന നിലയ്ക്ക് ഓണ്‍ലൈന്‍ വഴി വാങ്ങാനാകുന്നത്. വിപണി ലഭിക്കുന്നതിനനുസരിച്ച് ഉല്‍പ്പന്നങ്ങളുടെ എണ്ണം കൂട്ടാനാണ് ആലോചന.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)