4 ജി നെറ്റ് വര്‍ക്ക് ചന്ദ്രനിലേക്കും

4g, moon, nokia and vodafone
ചന്ദ്രനിലും 4 ജി മൊബൈല്‍ നെറ്റ് വര്‍ക്ക് വരുന്നു. മനുഷ്യന്‍ ചന്ദ്രനിലിറങ്ങി നടന്നിട്ട് 50 വര്‍ഷം പൂര്‍ത്തിയാവുന്ന 2019-ല്‍ അവിടെ 4 ജി നെറ്റ് വര്‍ക്ക് സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ബ്രിട്ടീഷ് ടെലികോം വമ്പന്‍മാരായ വോഡഫോണ്‍. ജര്‍മനി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം ശസ്ത്രജ്ഞരുടെ ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് വോഡഫോണ്‍ ഈ പദ്ധതിക്ക് തയ്യാറെടുക്കുന്നത്. 2019-ല്‍ ഞങ്ങള്‍ ലക്ഷ്യം നേടും- വോഡഫോണ്‍ പ്രതിനിധിയുടെ പ്രസ്താവനയിലാണ് ഇങ്ങനെ പറയുന്നത്. 4 ജി നെറ്റ് വര്‍ക്കിന്റെ ടെക്‌നോളജി പാര്‍ട്ണറായി നോക്കിയയേയും ഒപ്പം കൂട്ടിയിട്ടുണ്ട് വോഡഫോണ്‍. ചന്ദ്രനിലേക്കുള്ള ആദ്യ സ്വകാര്യ ദൗത്യമായിരിക്കും ഇത്. അഞ്ചു കോടി യുഎസ് ഡോളറിനും താഴെയാണ് ഇതിന്റെ ചെലവ് പ്രതീക്ഷിക്കുന്നതെന്ന് ശാസ്ത്രജ്ഞനായ റോബേര്‍ട്ട് ബോഹ്മെ പറഞ്ഞു. ചന്ദ്രന്റെ പ്രതലത്തില്‍ നിന്നുള്ള ആദ്യ ലൈവ് എച്ച്ഡി വീഡിയോ സംപ്രേഷണം ചെയ്യാനും ദൗത്യത്തിലൂടെ പദ്ധതിയുണ്ട്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)