നിങ്ങളുടെ സ്മാര്‍ട്ട് ഫോണിന് വേഗത കുറവാണോ..? എങ്കില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ.....

smartphone,kerala,india,tech

സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കാത്തവര്‍ ഇന്ന് വളരെ വിരളമാണ്. എന്നാല്‍ ഫോണിന് വേഗത കുറയുന്നു എന്ന പരാതിയാണ് പലര്‍ക്കും ഉള്ളത്. ഫോണില്‍ മെമ്മറി ഇല്ലാത്തതുകൊണ്ടാകാം പലപ്പോഴും ഫോണിന്റെ വേഗത കുറയുന്നത്. 6 ജിബി മുതല്‍ 8 ജിബി വരെ റാം ഉള്ള പുതിയ ഫോണുകള്‍ വിപണിയില്‍ ലഭ്യമാണെങ്കിലും എല്ലാവര്‍ക്കും അത്തരമൊരു ഫോണ്‍ വാങ്ങാനുള്ള സാമ്ബത്തികം ഉണ്ടാകണമെന്നില്ല. എന്നാല്‍ ഏത് ആപ്പുകളാണ് ഫോണില്‍ കൂടുതല്‍ സ്റ്റോറേജ് സ്‌പേസ് എടുക്കുന്നതെന്നു കണ്ടുപിടിക്കാന്‍ കഴിയും.

ഫേസ്ബുക്ക് അല്ലെങ്കില്‍ ഇന്‍സ്റ്റാഗ്രം ആപ്ലിക്കേഷനാണ് മിക്ക സന്ദര്‍ഭങ്ങളിലും ഏറ്റവുമധികം ബാറ്ററി, റാം എന്നിവ ഉപയോഗിക്കുന്നത്. ഏതൊക്കെ അപ്ലിക്കേഷനുകളാണ് നിങ്ങളുടെ ഫോണിലെ കൂടുതല്‍ റാം ഉപയോഗിക്കുന്നതെന്നു കണ്ടെത്താനുള്ള മാര്‍ഗം ചുവടെ :

 

1. ഫോണിലെ settings ഓപ്ഷന്‍ എടുക്കുക 
2 .അതില്‍ നിന്ന് storage/memory തിരഞ്ഞെടുക്കുക 
3 .സ്റ്റോറേജ് ലിസ്റ്റില്‍ കൂടുതല്‍ സ്പേസ് ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളുടെ ലിസ്റ്റ് കാണാം.ഈ ലിസ്റ്റില്‍ ഇന്റേണല്‍ മെമ്മറി ഉപയോഗിക്കുന്ന            ആപ്ലിക്കേഷനുകള്‍ മാത്രമേ കാണിക്കുകയുള്ളു.
4.'Memory' എന്ന ഓപ്ഷനില്‍ നിന്ന് 'memory used by apps' തിരഞ്ഞെടുക്കുക
5. ഇതില്‍ റാമിന്റെ നാലു ഇടവേളകളിലുള്ള 'App Usage' കാണിക്കും - 3 മണിക്കൂര്‍, 6 മണിക്കൂര്‍, 12 മണിക്കൂര്‍, 1 ദിവസം. ഈ വിവരങ്ങള്‍ വെച്ച്‌ ഏതൊക്കെ ആപ്പുകള്‍ എത്ര ശതമാന റാം ഉപയോഗിക്കുന്നുണ്ടെന്ന് അറിയാന്‍ കഴിയും.

തുടര്‍ന്ന് ഈ ആപ്പുകള്‍ അണ്‍-ഇന്‍സ്റ്റാള്‍ ചെയ്യുകയോ ആപ്പിനെ കില്‍ ചെയ്യുകയോ ചെയ്യാം. ദിവസവും ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യുന്നതും ഫോണ്‍ വേഗത്തിലാക്കാന്‍ സഹായിക്കും.

 
 
 

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)