ഇനി കലോത്സവത്തിന്റെ പേരില്‍ മുടക്ക് കിട്ടില്ല: സ്‌കൂള്‍ കലോത്സവം ക്രിസ്മസ് അവധിക്കാലത്ത്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ക്രിസ്മസ് അവധിക്കാലത്ത് നടത്താന്‍ ആലോചന. മേളകള്‍ വിദ്യാഭ്യാസ കലണ്ടറിന്റെ താളം തെറ്റിക്കുന്നുവെന്ന തിരിച്ചറിവാണ് അവധിക്കാലമേളയെന്ന ആശയത്തിന് കാരണം. ജനുവരി രണ്ടാം വാരം മുതല്‍ അവസാനം വാരം വരെ നീളുന്ന സംസ്ഥാന സ്‌കൂള്‍ കലാമേളയെന്ന പതിവിലാണ് ഇക്കുറി മാറ്റം വരുന്നത്. ഡിസംബര്‍ 26 മുതല്‍ ജനുവരി ഒന്നു വരെ കലോത്സവം നടത്താനാണ് പ്രാഥമിക തീരുമാനം. ഇത്തരത്തില്‍ നടന്നാല്‍ ജനുവരി ഒന്നിലെ പ്രവൃത്തി ദിവസം മാത്രമേ നഷ്ടപ്പെടൂ. വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി പുതുവര്‍ഷത്തിന് തുടക്കമിടാനും കഴിയും. ഒന്നിന് മേള തീര്‍ന്നാല്‍ ജനുവരി, ഫെബ്രുവരി മാസങ്ങള്‍ മുഴുവനായും പഠനത്തിനായി ഉപയോഗിക്കാമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിരീക്ഷണം. വാര്‍ഷികപരീക്ഷക്ക് മുമ്പ് അവസാന പാദത്തില്‍ കൂടുതല്‍ പ്രവൃത്തിദിവസം കിട്ടും. ജില്ലാ മേളകള്‍ ക്രിസ്മസ് പരീക്ഷക്ക് മുമ്പായിരിക്കും. അവധി നഷ്ടപ്പെടുത്തുമെന്ന വിമര്‍ശനം ഉയരാനിടയുണ്ടെങ്കിലും അവധിയെക്കാള്‍ പ്രധാനം പഠനം തന്നെയല്ലേ എന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ മറുചോദ്യം. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശം വിദ്യാഭ്യാസമന്ത്രി കൂടി അംഗീകരിച്ചാല്‍ മാത്രമേ അവധിക്കാല സ്‌കൂള്‍ മേള പ്രാബല്യത്തില്‍ വരികയുളളു

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)