കുഷ്ഠരോഗികളോട് വിവേചനം പാടില്ലെന്ന് സുപ്രീം കോടതി; രോഗബാധിതരുടെ അവകാശം സംരക്ഷിക്കാന്‍ കോടതി മാര്‍ഗരേഖ പുറപ്പെടുവിച്ചു

india,supreme court,leprosy

ന്യൂഡല്‍ഹി: കുഷ്ഠരോഗികളോട് ഇനി വിവേചനം പാടില്ലെന്ന് സുപ്രീം കോടതി. രോഗബാധിതരുടെ അവകാശം സംരക്ഷിക്കാന്‍ കോടതി മാര്‍ഗരേഖ പുറപ്പെടുവിച്ചു. ചികില്‍സയിലും വിദ്യാഭ്യാസത്തിലും വിവേചനം പാടില്ല.

കുഷ്ഠരോഗികള്‍ക്ക് ബി.പി.എല്‍ കാര്‍ഡ് നല്‍കണം. പുനരധിവാസത്തിന് നടപടിയെടുക്കണം. സംവരണത്തിനായി പ്രത്യേക ചട്ടമുണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും സംസ്ഥാന സര്‍ക്കാരുകള്‍ ഇതിനായി ബോധവല്‍ക്കരണം നടത്തണമെന്നും പൊതു താല്‍പര്യ ഹര്‍ജി പരിഗണിച്ച് കൊണ്ട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് നിര്‍ദേശിച്ചു.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)