നിഴലാട്ടം പഞ്ചമി രാവ് സാംസ്‌കാരിക സമ്മേളനത്തിന് സമാപനം; പ്രഥമ സ്ത്രീ ശക്തി പുരസ്‌കാരം വൈക്കം വിജയലക്ഷ്മിക്ക് സമ്മാനിച്ചു

തിരുവനന്തപുരം: ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് നിഴലാട്ടം പ്രഥമ സ്ത്രീ ശക്തി പുരസ്‌കാരം വൈക്കം വിജയ ലക്ഷ്മിക്ക് സമ്മാനിച്ചു. വനിത ദിനത്തോട് അനുബന്ധിച്ച് നിഴലാട്ടം സംഘടിപ്പിച്ച പഞ്ചമി രാവ് സാംസ്‌കാരിക സമ്മേളനത്തില്‍ വെച്ച് ടൂറിസം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ ആണ് വൈക്കം വിജയ ലക്ഷമിക്ക് പുരസ്‌കാരം കൈമാറിയത്. ഇതോടൊപ്പം അകാലത്തില്‍ മലയാളിയെ വിട്ട് പിരിഞ്ഞ നടന്‍ കലാഭവന്‍ മണി അനുസ്മരണവും നിഴലാട്ടം സംഘടിപ്പിച്ചു. മൂന്ന് ദിവസങ്ങളായാണ് നിഴലാട്ടം പഞ്ചമിരാവ് സംഘടിപ്പിച്ചിരുന്നത്. പഞ്ചമിരാവ് സാംസ്‌കാരിക സമ്മേളനത്തെക്കുറിച്ച് നിഴലാട്ടത്തിലെ അംഗമായി എംആര്‍ സിബിയുടെ കുറിപ്പ്; ഒരു കൂട്ടം ചെറുപ്പക്കാര്‍ ഒത്ത് കൂടി കൂട്ടായ്മയായ് ഇന്നതൊരു കുടുംബമായി..... കലയും സംസ്‌കാരവും എല്ലാം ഒത്ത് ചേരുന്ന കൂട്ട് കുടുംബം.... ഈ കാലയളവില്‍ തന്നെ നിഴലാട്ടം നിരവധിയായിട്ടുള്ള സാമൂഹ്യ ഇടപെടല്‍ നടത്തി മുന്നോട്ട് പോകുന്നു... ലോക വനിത ദിനത്തോട് അനുബന്ധിച്ച് നിഴലാട്ടം സംഘടിപ്പിച്ച പഞ്ചമി രാവ് സാംസ്‌കാരിക സമ്മേളനത്തിന് സമാപനം കുറിച്ചു.....പ്രഥമ സ്ത്രീ ശക്തി പുരസ്‌കാരം വൈക്കം വിജയ ലക്ഷ്മിക്ക് ടൂറിസം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ സമ്മാനിച്ചു കൊണ്ടായിരുന്നു ഔപചാരിക തുടക്കം.....സ്വാഗത പ്രസംഗത്തിതില്‍ രതീഷ് രോഹിണി പറഞ്ഞത് പോലെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷം എതെന്ന് ചോതിച്ചാല്‍ .... പഞ്ചമി രാവിന്റെ പ്രതിഭാദരം വേദി ആണെന്ന് പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിയായിരുന്നു ... ജീവിതം സഹജീവികളുടെ ആശ്വാസത്തിന് വേണ്ടി മാറ്റി വെച്ച പത്ത് മഹത് വ്യക്തികളായ സ്ത്രീകള്‍ ഒരേ വേദിയില്‍... കണ്ണം നിറയിപ്പിക്കുന്ന അവരുടെ ജീവിത അനുഭവങ്ങള്‍ ' ഒരു മന്ത്രി മണിക്കൂറുകളോളം വേദി പങ്കിട്ട ചരിത്ര നിമിഷങ്ങള്‍.... കാറ്റിനെ കാണാന്‍ കഴിയില്ല അനുഭവിക്കാനെ പറ്റു എന്ന പോലെ.... ഗായത്രി വീണ തുടര്‍ച്ചയായി 68 മണിക്കൂര്‍ പാടി ഗിന്നസ് റെക്കോര്‍ഡ് നേടിയ വൈക്കം വിജയ ലക്ഷിമി കാറ്റേ കാറ്റേ എന്ന ഗാനത്തോടെ മലയാളി മനസ്സ് കളെ കീഴ്‌പ്പെടുത്തിയ പോലെ ..... ഒരു കീര്‍ത്തനം കൊണ്ട്..... ശംഖുമുഖത്ത് ഒത്ത് കൂടിയ ജനാവലിയുടെ ഹൃദത്തില്‍ കാറ്റ് പോലെ തലോടി .... മറക്കാനാവാത്ത അനുഭവം പോലെ സമ്മാനിച്ചു.... കാഴ്ചയില്ലാത്ത ലക്ഷമിയുടെയും ഷിഫ്‌ന എന്ന കൊച്ച് മിടുക്കിയുടെയും വൈകാരിക സംഭാഷണങ്ങള്‍ സകലരുടെയും കണ്ണുകളെ ഈറനണിയിച്ചം..... വൈക്കം വിജയ ലക്ഷ്യമിക്ക് കാഴ്ചയിലെങ്കിലും ഈശ്വരന്‍ ഉണ്ടെങ്കില്‍ ലോകത്തെ കാണിച്ച് കൊടുക്കാന്‍ ... രണ്ട് കണ്ണിനെക്കാള്‍ പ്രകാശമുള്ള അച്ഛനെയും അമ്മയെയും ഉണ്ടെന്ന് കാണാന്‍ കഴിഞ്ഞു.... രണ്ടാം ദിനം കലാഭവന്‍ എന്ന റിയാലിറ്റി ഷോകളുടെ വരവോടെ തകര്‍ന്ന് പോയ സംഘടയുടെ നാമം ഇന്നും സമൂഹത്തില്‍ അടയാളപ്പെടുത്തി കൊണ്ടിരിക്കുന്ന അകാലത്തില്‍ മലയാളിയെ വിട്ട് പിരിഞ്ഞ സഹോദരന്‍ കലാഭവന്‍ മണിക്ക് നിഴലാട്ടം മാറ്റി വെച്ചപ്പോള്‍ മണി മാത്രമേ മരിക്കു മണിനാദം മരിക്കില്ല എന്ന് തിരമാലകളെ സാക്ഷി നിര്‍ത്തി ഞങ്ങള്‍ പ്രഖ്യാപിച്ചു..... മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം നമുക്കിയില്‍ എന്നുമുണ്ടാകും..... കാലാവസ്ഥ പോലും ആ ഓര്‍മ്മ പുതുക്കല്‍ സമയത്തേക്ക് മാത്രം മാറി നിന്നു..... ലോക വനിത ദിനമായ മാര്‍ച്ച് 8 ന് പഞ്ചമി രാവിന് സമാപനം കുറിക്കുമ്പോള്‍..... അറബിക്കടലിന്റെ റാണി എന്ന അറിയപ്പെടുന്ന കൊച്ചിയില്‍ സദാചാര പോലീസ് ഗുണ്ടകള്‍ ഉറത്ത് തുള്ളി സ്ത്രീകളെ കടന്നാക്രമിച്ചപ്പോള്‍ ....മാര്‍ ഇവാനിയോസ് കോളേജിലെ ആണും പെണ്ണും നിഴലാട്ടം വേദിയില്‍ ശംഖുമുഖം കടല്‍ തീരത്ത് ആടിയും പാടിയും നൃത്ത ചുവടുകള്‍ വെയ്ക്കുകയായിരുന്നു...... സ്ത്രിക്കും പുരുഷനും തുല്യ അവകാശമാണ് പൊതുസ്ഥലത്ത് എന്ന പ്രഖ്യാപനം കൂടിയായ് നമുക്കതിനെ കാണാം .പഞ്ചിമി രാവ് വേദിയെ.... ഒട്ടേറെ പ്രതിസന്ധികള്‍ നേരിട്ടാണ് മൂന്ന് ദിന രാത്രങ്ങളെ ഞങ്ങള്‍ സൃഷ്ടിച്ചത് പേരെടുത്ത് പറയാതെ സകലര്‍ക്കും നിഴലാട്ടം കുടുംബത്തിന് വേണ്ടി നന്ദി രേഖപ്പെടുത്തുന്നു..

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)