ബെയ്ജിങ്: വടക്കന്‍ ചൈനയില്‍ വാട്ടര്‍ തീം പാര്‍ക്കില്‍ തിരമാല കൃത്രിമമായി സൃഷ്ടിക്കുന്ന യന്ത്രത്തിന് തകരാറ് സംഭവിച്ചതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്. 44 പേര്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റത്. ഷൂയുണ് വാട്ടര്‍ തീം പാര്‍ക്കിലായിരുന്നു ഈ ദാരുണ സംഭവം നടന്നത്. അപകടത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
തീം പാര്‍ക്കില്‍ തിരമാല കൃത്രിമമായി സൃഷ്ടിക്കുന്ന യന്ത്രത്തിലുണ്ടായ തകരാര്‍ മൂലം വലിയ തിരമാലകള്‍ ഉണ്ടായതാണ് അപകടത്തിനു കാരണം എന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ പലരുടെയും വാരിയെല്ലുകള്‍ പൊട്ടിയിട്ടുണ്ട്. മറ്റു ചിലര്‍ക്ക് സാരമായി മുറിവുകളേറ്റു.
അപകടം സംഭവിച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസത്തേക്ക് പാര്‍ക്ക് അടച്ചു. യന്ത്രത്തിന്റെ തകരാര്‍ പരിഹരിച്ച് അടുത്ത ദിവസം തന്നെ വീണ്ടും പാര്‍ക്ക് തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Giant Tsunami wave in artificial pool injures 44https://t.co/MWXKt260cU pic.twitter.com/34SPUB4k89
— Yeni Şafak English (@yenisafakEN) July 31, 2019
Discussion about this post