ഇസ്രയേല്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടൊപ്പം നില്‍ക്കുന്ന ചിത്രവുമായി വോട്ട് ചോദിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ ബാനറാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.
ലിക്കുഡ് പാര്‍ട്ടിയുടെ ആസ്ഥാനമന്ദിരത്തില്‍ ഉയര്‍ത്തിയിരിക്കുന്ന പ്രചാരണ ബോര്‍ഡിലാണ് മോഡിയും നെതന്യാഹുവും കൈപിടിച്ചുനില്‍ക്കുന്ന ചിത്രം. കെട്ടിടത്തിന്റെ മറുവശങ്ങളില്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ എന്നിവരോടൊപ്പം നെതന്യാഹു നില്‍ക്കുന്ന ചിത്രങ്ങളുമുണ്ട്.
ഇസ്രയേലി മാധ്യമപ്രവര്‍ത്തകന്‍ അമിച്ചായി സെറ്റെയ്‌നാണ് ഈ ചിത്രങ്ങള്‍ ഇന്നലെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ”നെതന്യാഹു: മറ്റൊരു മത്സരത്തില്‍” എന്നാണു ബോര്‍ഡിലെ വാചകം.
സെപ്റ്റംബര്‍ 17നാണ് വോട്ടെടുപ്പ്. 63 ലക്ഷം വോട്ടര്‍മാരാണ് ഇസ്രയേലിന്റെ പുതിയ ഭരണനായകരെ തെരഞ്ഞെടുക്കാന്‍ വോട്ട് രേഖപ്പെടുത്തുക. ഏറ്റവുമധികം കാലം രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്ന നെതന്യാഹുവിന് ഇത്തവണ മത്സരം ഏറെ കടുത്തതാണ്.
Netanyahu election ads: Putin, Trump & Modi pic.twitter.com/6hc4ltUfHv
— Amichai Stein (@AmichaiStein1) 28 July 2019
Discussion about this post