സോള്‍: യൂട്യൂബ് ചാനലിലൂടെ 55 കോടി രൂപ സമ്പാദിച്ച ഈ ആറു വയസുകാരിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. തന്റെ യൂട്യൂബ് ചാനലിലൂടെ മികച്ച പ്രകടനം കാഴ്ച്ചവെച്ച് കോടികളാണ് ഈ കൊച്ചുമിടുക്കി നേടിയത്.
ദക്ഷിണ കൊറിയയില്‍ നിന്നുള്ള ‘ബോറം ട്യൂബ് ടോയ്സ് റിവ്യൂ’ വിന്റെ ഉടമയാണ് അഹ്ന് ഹേ ജിന്‍ എന്ന കൊച്ചുമിടുക്കി. 30 മില്യണ്‍ സബ്ക്രൈബേഴ്സ് ആണ് ‘ബോറം ട്യൂബ് ടോയ്സ് റിവ്യൂ’ എന്ന യു ട്യൂബ് ചാനലിനുള്ളത്. 258 സ്ക്വയര്‍ മീറ്റര്‍ ഭൂമിയും അഞ്ചുനില കെട്ടിടമാണ് (2770 സ്ക്വയര്‍ ഫീറ്റ്) ദക്ഷിണ കൊറിയയിലെ സമ്പന്നരുടെ മേഖലയായ സോളില്‍ ഈ മിടുക്കി സ്വന്തമാക്കിയത്. ബോറം ഫാമിലി കമ്പനിയാണ് ഇടപാട് നടത്തിയിരിക്കുന്നത്.
ഓരോ മാസവും ഏകദേശം 3.7 ബില്യണ്‍ ഏകദേശം 21 ലക്ഷം രൂപയാണ് ‘ബോറം ട്യൂബ് ടോയ്സ് റിവ്യൂ’ വിന്റെ വരുമാനമെന്ന് ദക്ഷിണ ചൈനയിലെ മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. തന്റെ പ്രകടനങ്ങള്‍ക്ക് ആരാധകരും ഏറെയാണ്.
Discussion about this post