ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെ കാലമാണിത്, മിക്കവര്‍ക്കും താല്പര്യം ഓണ്‍ലൈന്‍ പര്ച്ചേയ്സുകളോട് തന്നെയാണ്. ഓര്‍ഡര്‍ ചെയ്താല്‍ പിന്നെ ഡെലിവറി ബോക്സിനായുള്ള കാത്തിരിപ്പാണ്, അത് കാണുമ്പോഴേ പലര്‍ക്കും സമാധാനമാകൂ.
അങ്ങനെ ഓണ്‍ലൈന്‍ ഷോപ്പിംഗ് ഭ്രമമുള്ള ഭാര്യയ്ക്ക് ഭര്‍ത്താവ് നല്‍കിയൊരു പിറന്നാള്‍ സമ്മാനമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
ഭാര്യക്ക് ഏറ്റവും ഇഷ്ടമുളള ഡെലിവറി ബോക്സിന്റെ രൂപത്തിലുളള കേക്കാണ് അദ്ദേഹം പ്രിയതമയ്ക്കായി ഒരുക്കിയത്. അമേരിക്കന്‍ സ്വദേശിയായ മാക്ക് ആണ് വ്യത്യസ്തമായ കേക്ക് സമ്മാനിച്ചിരിക്കുന്നത്. മാക്കിന്റെ ഭാര്യ എമലി തന്നെയാണ് കേക്കിന്റെ ചിത്രം തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
Discussion about this post