ടെഹ്റാന്: ഇറാന് പിടിച്ചെടുത്ത ബ്രിട്ടന്റെ കപ്പല്‍ ഉപാധികളോടെ തിരിച്ചു നല്‍കാമെന്ന് ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി. ബ്രിട്ടന് പിടിച്ചെടുത്ത ഇറാന്റെ കപ്പല്‍ വിട്ടു നല്കുകയാണെങ്കില് ബ്രിട്ടന്റെ എണ്ണക്കപ്പല്‍ വിട്ട് നല്‍കാമെന്നാണ് പ്രസിഡന്റ് റൂഹാനി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
ജൂലൈ നാലിനാണ് ഇറാന്റെ എണ്ണ ടാങ്കറായ ഗ്രേസ് 1 ബ്രിട്ടീഷ് നാവികര്‍ പിടിച്ചെടുത്തത്. ഇതിന് പ്രതികാരമായാണ് കഴിഞ്ഞ വെള്ളിയാഴ്ച ബ്രിട്ടന്റെ എണ്ണക്കപ്പലായ സ്റ്റെനാ ഇംപറോ ഹോര്‍മൂസ് കടലിടുക്കില്‍ വച്ച് ഇറാന് പിടിച്ചെടുത്തത്. അന്താരാഷ്ട്ര സമുദ്രനിയമം ലംഘിച്ചുവെന്ന് ആരോപിച്ചാണ് കപ്പല്‍ പിടിച്ചെടുത്തത്.
അതേസമയം പിടിച്ചെടുത്ത ഇരുകപ്പലുകളിലുമായി 42 ഇന്ത്യക്കാരാണ് ഉള്ളത്. ഇവരില്‍ ഏഴ് പേര് മലയാളികളാണ്. ബ്രിട്ടന് പിടിച്ച ഇറാന് കപ്പല്‍ ഗ്രേസ് വണ്ണില്‍ മൂന്ന് മലയാളികള്‍ അടക്കം 24 ഇന്ത്യക്കാരാണ് ഉള്ളത്. ഇറാന് പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലായ സ്റ്റെനാ ഇംപാറോയില്‍ 23 ജീവനക്കാരില്‍ 18 പേരും ഇന്ത്യക്കാരാണ്. ഇവരില്‍ നാല് പേര് മലയാളികളുമാണ്.
Discussion about this post